രജിസ്ട്രേഷൻ നമ്പറിൽ 'നമ്പർ' ഇറക്കിയ ബിഎംഡബ്ല്യൂ കാർ ആർട്ടിഒ-യുടെ മുന്നിൽ; പിന്നെ എന്തെന്ന് പറയേണ്ടല്ലോ!

Published : Sep 19, 2023, 09:02 PM ISTUpdated : Sep 19, 2023, 09:07 PM IST
രജിസ്ട്രേഷൻ നമ്പറിൽ 'നമ്പർ' ഇറക്കിയ ബിഎംഡബ്ല്യൂ കാർ ആർട്ടിഒ-യുടെ മുന്നിൽ; പിന്നെ എന്തെന്ന് പറയേണ്ടല്ലോ!

Synopsis

കൊട്ടാരക്കരയിൽ വണ്ടി പുറത്തിറക്കിയതും ചെന്നു പെട്ടത് ആർടിഒ-യുടെ മുന്നിലായിരുന്നു.

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയിൽ നമ്പർ പ്ലേറ്റിന് പകരം പ്രത്യേക പേര് പതിപ്പിച്ചയാൾക്ക് പിഴയിട്ട് ആർടിഒ. കൊട്ടാരക്കരയിൽ വണ്ടി പുറത്തിറക്കിയതും ചെന്നു പെട്ടത് ആർടിഒ-യുടെ മുന്നിലായിരുന്നു. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടിയുടെ നമ്പർ പ്ലേറ്റിൽ  Y-PIT CUSTOMZ എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് കൊട്ടാരക്കര എസ്ആർടിഒ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തുകയായിരുന്നു. 

'രജിസ്ട്രേഷൻ നമ്പറിൽ "നമ്പർ" ഇറക്കിയ വാഹനം കൊട്ടാരക്കര SRTO പിടിച്ചെടുത്തു പിഴ ചുമത്തി.ഡൽഹി രജിസ്ട്രേഷൻ വാഹനം വ്യത്യസ്തമായ പേര് പതിപ്പിച്ചു യാത്ര പോകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി'- എന്നാണ് സംഭവത്തെ കുറിച്ച് എംവിഡി ഫേസ്ബുക്കിൽ വീഡിയോ സഹിതം കുറിച്ചത്. 

അതേസമയം, യുവജനങ്ങളിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരിൽ സുരക്ഷിതമായ രീതിയിലും സംസ്‍കാര പൂർണ്ണമായും മറ്റുള്ളവർക്ക് മാതൃകയാകുന്ന രീതിയിലും വാഹനം ഉപേയാഗിക്കുന്നതിനു പ്രേരകമാകും വിധം  റോഡ് സുരക്ഷാ അവബോധം സൃഷ്‍ടിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാരും മോട്ടോര്‍വാഹന വകുപ്പും. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്‍കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് എംവിഡി അറിയിച്ചു.

സേഫ് ക്യാപസ് എന്ന ആശയം മുൻനിർത്തി പേസ് പ്രോജക്ട് ഇതിനനുബന്ധമായി ആരംഭിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ 10 കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട വോളണ്ടിയർ പരിശീലനം പൂർത്തിയാക്കി വിവിധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഈ പ്രോജക്ട് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുകയാണെന്നും  എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെ അറിയിച്ചു.

Read more: കുടുക്കുമ്പോൾ പഴുതില്ലാത്ത വിധം തന്നെ! കൈക്കൂലിക്കാരൻ എംവിഡി ഉദ്യോഗസ്ഥൻ പെട്ടു, പണം വന്ന വഴിയടക്കം കിറുകൃത്യം

നാഷണൽ സർവീസ് സ്‍കീം, എസ്‍സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ 100 എഞ്ചിനീയറിങ് കോളേജിൽ പേസ് സെൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രസ്തുത കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  ഇരുന്നൂറോളം വളണ്ടിയർമാരുടെയും അധ്യാപകരുടെയും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടി നടക്കും.  ഐഎംഎ കൊച്ചി, നാഷണൽ സേഫ്റ്റി ട്രസ്റ്റ്, രാജഗിരി ട്രാൻസ് എന്നീ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പ്രോജക്ട് നടപ്പിലാക്കി വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം