BMW G 310 price : ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് എന്നിവയുടെ വില വർധിപ്പിച്ചു

Published : Mar 31, 2022, 04:45 PM IST
BMW G 310 price : ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് എന്നിവയുടെ വില വർധിപ്പിച്ചു

Synopsis

മോഡലുകള്‍ക്ക് മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും ഇല്ല എന്നും പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ജി 310 ആർ, ജി 310 ജിഎസ് എന്നിവയുടെ വില കൂട്ടി. ഈ മോഡലുകളുടെ വില 5,000 രൂപയോളമാണ് വർധിപ്പിച്ചത് എന്ന് ഓട്ടോ കാര്‍ ഇൻ്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വില വർദ്ധനയെ തുടർന്ന് BMW G 310 R ന് ഇപ്പോൾ 2.65 ലക്ഷം രൂപയാണ് വില, അതേസമയം G 310 GS നിങ്ങൾക്ക് 3.05 ലക്ഷം രൂപയ്ക്ക് ലഭിക്കും. മോഡലുകള്‍ക്ക് മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും ഇല്ല എന്നും പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎംഡബ്ല്യു X3 ഡീസൽ എസ്‌യുവി ഇന്ത്യയില്‍, വില 65.50 ലക്ഷം

2021 ഓഗസ്റ്റിലാണ് അവസാനമായി ബിഎംഡബ്ല്യു ഈ രണ്ട് ബൈക്കുകൾക്കും വില വർദ്ധിപ്പിച്ചത്. അതും പുതിയ വില വർദ്ധനയും ഉണ്ടായിരുന്നിട്ടും. രണ്ട് മോട്ടോർസൈക്കിളുകളും അവയുടെ BS4 പതിപ്പുകളേക്കാൾ വളരെ വിലകുറവായിരുന്നു.  G 310 R, G 310 GS എന്നിവയും ഒരേ 313cc, ലിക്വിഡ്-കൂൾഡ്, 34hp, 28Nm എന്നിവ നൽകുന്ന സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹൃദയം.

ജി 310 ബൈക്കുകളിലെ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ, 9,500 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,500 ആർ‌പി‌എമ്മിൽ 28 എൻ‌എം ടോർക്കും ആണ് നിർമ്മിക്കുക. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ ജി 310 മോഡലുകൾക്ക് ആക്സിലറേറ്റ് ചെയ്യാൻ സാധിക്കും. മികച്ച ത്രോട്ടിൽ റെസ്പോൺസ് ലഭിക്കാൻ ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ് പുതുതായി ചേർന്നിട്ടുണ്ട്. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രെയ്ക്ക് ലിവറുകളാണ് ജി 310 ബൈക്കുകളുടെ മറ്റുള്ള ആകർഷണങ്ങൾ.

 'മിന്നല്‍ മുരളി'യായി അർനോൾഡ്, കറന്‍റടിച്ചത് പാഞ്ഞത് ബിഎംഡബ്ല്യുവില്‍! 

2020 ഒക്ടോബറിലാണ് ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പ് വില്‍പ്പനയ്ക്ക് എത്തിച്ചത്.  ജി 310 ബൈക്കുകളുടെ അടിസ്ഥാന ആകാരത്തിന് കഴിഞ്ഞ വർഷത്തെ പരിഷ്കാരങ്ങളുടെ ഭാഗമായി കാര്യമായ മാറ്റങ്ങളില്ല. കാഴ്ച്ചയിൽ ഫ്രഷ്‌നെസ്സ് നൽകാൻ പുത്തൻ എൽഇഡി ഹെഡ്‍ലാംപ് ഘടിപ്പിച്ചിട്ടുണ്ട്. ടെയിൽ ലാമ്പിനും ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് ആണ്. സ്വർണ നിറത്തിലുള്ള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പൊങ്ങി നിൽക്കുന്ന മുൻപിലെ മഡ്ഗാർഡ്, ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ സവിശേഷതകൾ.

ബിഎംഡബ്ള്യു എഫ് 900 എക്‌സ്ആർ പോളാർ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ലൈംസ്റ്റോൺ മെറ്റാലിക് (സ്റ്റൈൽ സ്പോർട്ട്) എന്നീ പുത്തൻ മൂന്നു നിറങ്ങളിലാണ് ജി 310 ആർ എത്തുന്നത്. പ്ലെയിൻ പോളാർ വൈറ്റ്, റാലി സ്റ്റൈൽ, 40 യിയേഴ്സ് ജിഎസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് ജി 310 ജിഎസ് വാങ്ങാൻ സാധിക്കുക. 2018 ജൂലായിലാണ് ജി 310 ആർ, ജി 310 ജിഎസ് എന്നീ മോഡലുകൾ ലോഞ്ച് ചെയ്തത്.  ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം. 

15 വർഷം പൂർത്തിയാക്കി ബിഎംഡബ്ല്യു ഇന്ത്യ പ്ലാന്‍റ്

 

ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റ് ഇന്ന് 15 വർഷം പ്രവർത്തനം പൂർത്തിയാക്കിയതായി ജര്‍മ്മന്‍ (German) ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ (BMW India) അറിയിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 മാർച്ച് 29 ന് ആണ് ഈ പ്ലാന്റില്‍ കമ്പനി അതിന്റെ ആദ്യ മോഡൽ നിർമ്മിച്ചത്. ബിഎംഡബ്ല്യു 3 സീരീസ് ആയിരുന്നു ഈ ആദ്യ മോഡല്‍ . അടുത്തിടെ, കാർ നിർമ്മാതാവ് അതിന്റെ അസംബ്ലി ലൈനിൽ നിന്ന് 1,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കി, അത് ബിഎംഡബ്ല്യു ഇൻഡിവിഡ്വൽ 740Li M സ്‌പോർട് എഡിഷനായിരുന്നു. 

മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഡിജിറ്റൽ ആർട്ട് മോഡുമായി ബിഎംഡബ്ല്യു 

15 വർഷത്തെ പ്രവർത്തനത്തിനിടെ ബിഎംഡബ്ല്യു ഇന്ത്യ ഇപ്പോൾ 13 മോഡലുകളാണ് രാജ്യത്ത് നിർമ്മിക്കുന്നത്. ഇതിൽ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ , ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 5 സീരീസ് , ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ , ബിഎംഡബ്ല്യു 7 സീരീസ് , ബിഎംഡബ്ല്യു എക്സ്1 , ബിഎംഡബ്ല്യു എക്സ്3 , ബിഎംഡബ്ല്യു എക്സ് 4 , ബിഎംഡബ്ല്യു എക്സ്5 , ബിഎംഡബ്ല്യു എക്സ് 7, ബിഎംഡബ്ല്യു എക്സ്7, ബിഎംഡബ്ല്യു എം3 റാൻ, ബിഎംഡബ്ല്യു എം36 കൂടാതെ മിനി കൺട്രിമാൻ തുടങ്ങിയവ ഉള്‍പ്പെടുന്നു. 

ഈ സന്തോഷകരമായ മുഹൂര്‍ത്തത്തിൽ ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലെ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു. ഏറ്റവും പുതിയ, ഏറ്റവും അഭിലഷണീയമായ ബിഎംഡബ്ല്യു, മിനി ഉൽപ്പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ ഈ പ്ലാന്റ് ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

"ഞങ്ങളുടെ 'മെയ്ഡ്-ഇൻ-ഇന്ത്യ' കാറുകളുടെ സമാനതകളില്ലാത്ത ഗുണമേന്മ, കുറ്റമറ്റ കാര്യക്ഷമത തുടങ്ങിയവ പ്ലാന്റിന്റെ പ്രധാന ശക്തികളാണ്. വാഹന വ്യവസായത്തിലെ സുസ്ഥിരമായ നിർമ്മാണ രീതികളിൽ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ ഏറ്റെടുത്തിരിക്കുന്ന മുൻനിര പങ്കിലും ഞങ്ങൾ അഭിമാനിക്കുന്നു.." വിക്രം പവാഹ വ്യക്തമാക്കിയതായും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏപ്രില്‍ ഒന്നു മുതല്‍ വാഹന വില കൂട്ടാന്‍ ബിഎംഡബ്ല്യു

ഇന്ത്യയില്‍ വാഹന വില വര്‍ദ്ധനയ്ക്ക് ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിൽ രാജ്യത്ത് ലഭ്യമായ കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ഏപ്രിൽ ഒന്നു മുതൽ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള സാഹചര്യം, വിനിമയ നിരക്കുകൾ എന്നിവയിൽ നിന്നുള്ള ആഘാതം കൂടാതെ, മെറ്റീരിയലുകളുടെയും ലോജിസ്റ്റിക്‌സിന്റെയും വിലയിലെ മാറ്റത്തിന് ആവശ്യമായ ക്രമീകരണം തുടങ്ങിയവയാണ് വില വർദ്ധനയെന്ന് ബിഎംഡബ്ല്യു പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎംഡബ്ല്യു നിലവിൽ 2 സീരീസ് ഗ്രാൻ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാൻ ലിമോസിൻ, M 340i, 5 സീരീസ്, 6 സീരീസ് ഗ്രാൻ ടൂറിസ്മോ, 7 സീരീസ്, X1, X3, X4, X5, X7, MINI കൺട്രിമാൻ എന്നിങ്ങനെ പ്രാദേശികമായി നിർമ്മിച്ച നിരവധി മോഡലുകൾ രാജ്യത്തെ വാഹന വിപണിയില്‍ വാഗ്‍ദാനം ചെയ്യുന്നു. ജർമ്മൻകാർ നിര്‍മ്മാതാക്കള്‍ അടുത്തിടെ iX ഇലക്ട്രിക് എസ്‌യുവി ഇറക്കുമതി വഴി രാജ്യത്ത് കൊണ്ടുവന്നിരുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ