ബിഎംഡബ്ല്യു R18 ഡ്രാഗ്സ്റ്റര്‍ എത്തി; അറിയാം പ്രത്യേകതകൾ

By Web TeamFirst Published Aug 12, 2020, 9:06 PM IST
Highlights

ഒരു R18 ക്രൂയിസര്‍ R18 ഡ്രാഗ്സ്റ്ററാക്കി മാറ്റുന്നതിനായി, റോളണ്ട് സാന്‍ഡ്‌സ്, പിന്‍ സസ്‌പെന്‍ഷന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും ഫ്രെയിം പരിഷ്‌കരിക്കുകയും ചെയ്തു. 

ര്‍മ്മന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ R18 ഡ്രാഗ്സ്റ്റര്‍ കസ്റ്റംമെയ്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്‍ത കസ്റ്റം മോട്ടോര്‍ സൈക്കിള്‍ ഡിസൈനറായ റോളണ്ട് സാന്‍ഡ്‌സ് സൃഷ്ടിച്ച മോഡലാണിത്.

വണ്‍-ഓഫ് ബിഎംഡബ്ല്യു R18 ഡ്രാഗ്സ്റ്റര്‍ R18 ക്രൂയിസറിന്റെ സ്ട്രിപ്പ് ഡൗണ്‍, ട്രിക്ക്ഡ് പതിപ്പാണ് ഇത്. ഒരു R18 ക്രൂയിസര്‍ R18 ഡ്രാഗ്സ്റ്ററാക്കി മാറ്റുന്നതിനായി, റോളണ്ട് സാന്‍ഡ്‌സ്, പിന്‍ സസ്‌പെന്‍ഷന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും ഫ്രെയിം പരിഷ്‌കരിക്കുകയും ചെയ്തു. മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകളും പരിഷ്‌കരിച്ചു.

ബിഎംഡബ്ല്യു R18 ഡ്രാഗ്സ്റ്റര്‍ സ്റ്റോക്ക് 1,802 സിസി ബോക്‌സര്‍-ട്വിന്‍ എഞ്ചിനാണ് ഹൃദയം. ഇത് എയര്‍ & ഓയില്‍-കൂള്‍ഡ് യൂണിറ്റാണ്. 4,750 rpm -ല്‍ 91 bhp കരുത്തും, വെറും 3,000 rpm -ല്‍ 157 Nm പരമാവധി ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. എഞ്ചിന്‍ ആറ്-സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കിരിക്കുന്നു. ചെയിന്‍ ഡ്രൈവ് അല്ലെങ്കില്‍ ബെല്‍റ്റ് ഡ്രൈവിന് പകരം ഫൈനല്‍ ഷാഫ്റ്റ് ഡ്രൈവാണ് ബൈക്കില്‍.

ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒരു ബിഎംഡബ്ല്യു R9T -യില്‍ നിന്നും ഫ്രണ്ട് ബ്രേക്കിംഗ് സിസ്റ്റം  ബിഎംഡബ്ല്യു S 1000 RR -ല്‍ നിന്നും എടുത്തിട്ടുണ്ട്. സീറ്റ് ഒരു കസ്റ്റം യൂണിറ്റാണ്. ഇത് ‘സാഡില്‍മെന്‍’ എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

click me!