ഹ്യുണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ്; ലോഞ്ച്, ബുക്കിംഗ്, ഫീച്ചർ വിശദാംശങ്ങൾ

By Web TeamFirst Published Feb 1, 2023, 11:24 AM IST
Highlights

ഇതിന്റെ ലോഞ്ച് തീയതിയും വിശദാംശങ്ങളും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ല. അതേസമയം തിരഞ്ഞെടുത്ത ഹ്യൂണ്ടായ് ഡീലർമാർ എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെയാണ് ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക് രാജ്യത്ത് അപ്ഡേറ്റ് ചെയ്യുന്നത്. ഇപ്പോൾ, 2023 ഹ്യുണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വരും ആഴ്ചകളിൽ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ലോഞ്ച് തീയതിയും വിശദാംശങ്ങളും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ല. അതേസമയം തിരഞ്ഞെടുത്ത ഹ്യൂണ്ടായ് ഡീലർമാർ എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

E, S, S(O), SX, SX (O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുതിയ മോഡൽ ലൈനപ്പ് വരുന്നത്. എൻട്രി ലെവൽ E, S, SX ട്രിമ്മുകൾ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. മാനുവൽ ഗിയർബോക്സുമായി മോട്ടോർ ജോടിയാക്കും.

S(O) 1.2L പെട്രോൾ മാനുവൽ അല്ലെങ്കിൽ 1.0L ടർബോ പെട്രോൾ മാനുവൽ കോമ്പിനേഷനുകൾക്കൊപ്പം ലഭിക്കുമെങ്കിലും, SX (O) ട്രിം 1.0L ടർബോ പെട്രോൾ iMT, DCT കോമ്പോസിനൊപ്പമായിരിക്കും വരുന്നത്. ഉയർന്ന SX, SX (O) ട്രിമ്മുകൾക്കായി ഡ്യുവൽ-ടോൺ കളർ സ്കീമുകൾ റിസർവ് ചെയ്യപ്പെടും. ചോർന്ന രേഖ പ്രകാരം, 1.5L ഡീസൽ 115PS മൂല്യമുള്ള പവർ നൽകും, കൂടാതെ S+, SX, SX(O) ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. 2023 ഹ്യുണ്ടായ് വെന്യു എൻ ലൈൻ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും - N6, N8 - 1.0L ടർബോ പെട്രോൾ-DCT കോമ്പിനേഷൻ എന്നിവയാണവ.

പുതിയ SX(O) ട്രിം 215/60 R16 ഡയമണ്ട് കട്ട് അലോയ് വീലുകളിൽ മാത്രമായി ലഭ്യമാകും, ബാക്കി വേരിയന്റുകൾക്ക് 195/65 R15 സ്റ്റീൽ വീലുകളും ലഭിക്കും. 1.0L ടർബോ പെട്രോൾ എഞ്ചിൻ മാത്രമുള്ള ഓപ്ഷണൽ 215/60 R16 സ്റ്റീൽ വീലുകളിലും S(O) ലഭിക്കും.

ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ക്രോം ഡോർ ഹാൻഡിലുകൾ, സ്മാർട്ട് എയർ പ്യൂരിഫയർ, 4-വേ ഡ്രൈവർ പവർ സീറ്റ്, പാഡിൽ ഷിഫ്റ്റർ, ഡ്രൈവ് മോഡുകൾ, റിയർ റിക്ലൈനിംഗ് സീറ്റ്, 60:40 സ്പ്ലിറ്റ് റിയർ തുടങ്ങിയ സവിശേഷതകൾ സീറ്റ്, കപ്പ് ഹോൾഡറുകളുള്ള പിൻസീറ്റ് ആംറെസ്റ്റ്, പകൽ/രാത്രി IRVM + MTS, കർട്ടൻ എയർബാഗുകൾ തുടങ്ങിയവ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

4.2 ഇഞ്ച് TFT ഡിജിറ്റൽ ക്ലസ്റ്റർ, കീലെസ് എൻട്രി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ഡീഫോഗർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് പുതിയ 2023 ഹ്യുണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വോയ്‌സ് റെക്കഗ്നിഷൻ, ലെതർ സ്റ്റിയറിംഗ്, ഗിയർ നോബ് എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വാഹനത്തിന് ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

click me!