ഡെലിവറിക്കിടെ ഷോറൂം ചുമരിലിടിച്ച് തകര്‍ന്ന് ഇന്നോവയുടെ എതിരാളി!

Published : Jun 22, 2020, 11:09 AM IST
ഡെലിവറിക്കിടെ ഷോറൂം ചുമരിലിടിച്ച് തകര്‍ന്ന് ഇന്നോവയുടെ എതിരാളി!

Synopsis

ഷോറൂമില്‍ നിന്നും ഡെലവറി കഴിഞ്ഞ ഉടന്‍ ഒരു കാര്‍ണിവല്‍ എംപിവി ചുമരിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

ഒരു കാർ വാങ്ങൽ അനുഭവം നമ്മളിൽ ഒരുപാട് പേർക്ക് വളരെ സവിശേഷമായ ഒരു നിമിഷമാണ്. കാരണം ഒരുപാടുകാലത്തെ സ്വപ്‍നമായിരിക്കും പുതിയൊരു വാഹനം. മാത്രമല്ല പഴയ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉടമകൾ അവരുടെ പുതിയ വാഹനങ്ങളുമായി കൂടുതൽ ശ്രദ്ധാലുക്കളാണെന്നത് തീർച്ചയായും ഒരു വസ്തുതയാണ്. എന്നാല്‍ ഡീലർഷിപ്പിൽ കാത്തിരിക്കുന്ന ഒരു പുതിയ കാർ സ്വന്തമാക്കുന്ന നിമിഷം തന്നെ അപകടത്തില്‍പ്പെടുന്നത് എന്തൊരു ഞെട്ടിക്കുന്ന അനുഭവമാണ്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതും കൗതുകകരമാണ്. തമിഴ്‍നാട്ടിലെ ട്രിച്ചിയില്‍ ഒരു ഫോക്സ് വാഗണ്‍ പോളോ ഷോറൂമില്‍ വച്ച് അപകടത്തില്‍പ്പെട്ടതിനു പിന്നാലെ കിയയുടെ പുത്തന്‍ കാര്‍ണിവല്‍ സമാനമായ അപകടത്തില്‍പ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഷോറൂമില്‍ നിന്നും ഡെലവറി കഴിഞ്ഞ ഉടന്‍ ഒരു കാര്‍ണിവല്‍ എംപിവി ചുമരിലേക്ക് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, ഒരു ഡീലർഷിപ്പ് ഉദ്യോഗസ്ഥർ പുതിയ എംപിവിയുടെ എല്ലാ നിയന്ത്രണങ്ങളെയും സ്വിച്ചുകളെയും കുറിച്ച് ഉടമയക്ക് പറഞ്ഞുകൊടുന്നക്കുന്നതു കാണാം. വാഹനത്തിന്‍റെ മുന്നില്‍ നിന്നും ഉടമയുടെ കൂടിയെത്തിയ മറ്റൊരാള്‍ ആവണം ചിത്രവും എടുക്കുന്നുണ്ട്. 

നിമിഷങ്ങൾക്കുള്ളിലാണ് സ്ഥിതി മാറിമറിയുന്നത്.  വാഹനം പതിയെ മുന്നോട്ട് എടുക്കുന്നതിനു പകരം ഉടമ വളരെയധികം ആവേശഭരിതനായി ആക്‌സിലറേറ്ററിൽ കാൽ വച്ചതായി തോന്നുന്നു. ഇതോടെ പുതിയ കിയ കാർണിവൽ മുന്നിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു നില്‍ക്കുന്നു. ആഘാതം വളരെ കഠിനമായിരുന്നു, കാരണം മുന്നിലെ രണ്ട് എയർബാഗുകളും തുറന്നുപോയി. വാഹനത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്ന ആള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവം നടന്നത് എവിടെയാണ് ഇതുവരെ വ്യക്തമല്ല. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ആഡംബര എംപിവി മോഡലാണ് കാര്‍ണിവല്‍. ഇന്ത്യന്‍ എംപിവികളിലെ മുടിചൂടാ മന്നന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ മലര്‍ത്തിയടിച്ച് കുതിച്ചുപായുകയാണ് ഇപ്പോള്‍ കാര്‍ണിവല്‍. 2020 ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ എക്സ് ഷോറൂം വില. 

അതേസമയം അടുത്തിടെയാണ് സമാനസംഭവത്തില്‍ പുതുതായി വാങ്ങിയ ഫോക്‌സ്‌വാഗൺ പോളോ അപകടത്തില്‍പ്പെട്ടത്.  ഷോറൂമില്‍ നിന്നും മുന്നോട്ടെടുത്ത കാര്‍ മറ്റൊരു കാറില്‍ തട്ടി ഷോറൂമിലെ ഗേറ്റില്‍ ഇടിച്ചു തലകുത്തനെ മറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. 

പുതിയ വാഹനത്തിന്റെ ഡെലിവറി നടക്കുമ്പോൾ പരിചയസമ്പന്നനായ ഒരു ഡ്രൈവർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരല്‍ചൂണ്ടുന്നത്. അതുകൊണ്ട് ഒരു പുതിയ വാഹനത്തിന്റെ ഡെലിവറി എടുക്കുമ്പോൾ നിങ്ങളോടൊപ്പം ഒരു വിദഗ്ധ ഡ്രൈവറെ കൂട്ടിക്കൊണ്ടുപോകാൻ എല്ലാ പുതിയ ഡ്രൈവർമാരും പരമാവധി ശ്രമിക്കുക. അതുവഴി നിങ്ങള്‍ക്കും പുത്തന്‍ വാഹനത്തിനും സുരക്ഷിതമായി വീട്ടിലെത്താന്‍ സാധിക്കും. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം