ബൈക്ക് വിപണിയിൽ കോളിളക്കം ഉറപ്പ്! ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് ഇന്ത്യയിലേക്ക്

By Web TeamFirst Published May 2, 2024, 4:40 PM IST
Highlights

ഓസ്ട്രിയയിലെ ബ്രിക്‌സ്റ്റണിൻ്റെ ഡിസൈൻ ഹബ്ബിൽ നിർമ്മിക്കുന്ന നാല് മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കുമെന്നും മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള പ്ലാന്‍റിൽ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചു. ഭാവിയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ഇരുചക്രവാഹനങ്ങളുടെ മുൻനിര ഇറക്കുമതിക്കാരായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് പ്രഖ്യാപിച്ചു. ഓസ്ട്രിയ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവ്  കെഎഡബ്ല്യു വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യയിൽ ഒരു റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (ആർ ആൻഡ് ഡി) കേന്ദ്രം സ്ഥാപിക്കും.

ഓസ്ട്രിയയിലെ ബ്രിക്‌സ്റ്റണിൻ്റെ ഡിസൈൻ ഹബ്ബിൽ നിർമ്മിക്കുന്ന നാല് മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കുമെന്നും മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള പ്ലാന്‍റിൽ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചു. ഭാവിയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് അടിസ്ഥാനപരമായി കെഎസ്ആർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാവാണ്. യൂറോപ്പിലെ ഇരുചക്രവാഹനങ്ങളുടെ മുൻനിര ഇറക്കുമതിക്കാരിൽ ഒന്നാണിത്.  എന്നാൽ ഈ ബൈക്കുകൾ പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമോ അതോ പ്രാദേശികമായി ഘടിപ്പിക്കുന്ന കംപ്ലീറ്റ് നോക്ക് ഡൗൺ (സികെഡി) കിറ്റുകളായി എത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം വിപുലമായ ഡീലർ ശൃംഖല നിർമ്മിക്കാൻ നോക്കുന്നു. 2024 അവസാനത്തോടെ 15 ഡീലർഷിപ്പുകൾ ആരംഭിക്കാനും അടുത്ത വർഷത്തോടെ 50 ഡീലർഷിപ്പുകൾ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ബ്രിക്‌സ്റ്റൺ ഈ വർഷാവസാനം വരാനിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്, ഇത് ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൻ്റെ ആദ്യ ഓഫറായിരിക്കും. ഈ വർഷാവസാനം ഷെഡ്യൂൾ ചെയ്യുന്ന ബ്രാൻഡ് ലോഞ്ചിന് മുന്നോടിയായി കമ്പനി ഒരു മാർക്കറ്റിംഗ് കാമ്പെയ്ൻ ആരംഭിക്കും.

നിലവിൽ, ബ്രിക്‌സ്റ്റണിന് നാല് വ്യത്യസ്ത ശേഷികളുള്ള ആകെ 14 ബൈക്കുകളുണ്ട്. 125 സിസിയുടെ ഏഴ് ബൈക്കുകൾ), 250 സിസിയുടെ രണ്ട് ബൈക്കുകൾ), 500 സിസിയുടെ മൂന്ന് ബൈക്കുകൾ, 1200 സിസിയുടെ രണ്ട് ബൈക്കുകൾ. ഇതിൽ, ഇന്ത്യയിൽ നാല് മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതി ബ്രാൻഡ് വെളിപ്പെടുത്തി, നിർദ്ദിഷ്‍ട മോഡലുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 250-ഉം 500-ഉം ആയിരിക്കും ഇന്ത്യയിൽ ആദ്യം വരുന്നത് എന്ന് കരുതുന്നു. ബ്രിക്‌സ്റ്റൺ ഫെൽസ്ബെർഗ് 250, ബ്രിക്‌സ്റ്റൺ  ക്രോംവെൽ 250, ബ്രിക്‌സ്റ്റൺ  ക്രോസ്‍ഫയർ 500, ബ്രിക്‌സ്റ്റൺ  ക്രോസ്‍ഫയർ 500 XC എന്നിവയാണ് വരാനിരിക്കുന്ന ബൈക്കുകൾ. 2024ലെ ഉത്സവ സീസണിൽ അതായത് ഒക്‌ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ബ്രിക്‌സ്റ്റൺ നാല് ബൈക്കുകൾ പുറത്തിറക്കും. 1.70 ലക്ഷം രൂപ മുതൽ 4.5 ലക്ഷം രൂപ വരെയാണ് ബ്രിക്‌സ്റ്റൺ  ശ്രേണിയിൽ പ്രതീക്ഷിക്കുന്ന വിലകൾ.

click me!