പുത്തന്‍ സിഡി 110 ഡ്രീം അവതരിപ്പിച്ച് ഹോണ്ട

By Web TeamFirst Published Jun 2, 2020, 4:41 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ കമ്മ്യുട്ടെർ  മോട്ടോർ സൈക്കിളായ സിഡി 110 ഡ്രീമിന്റെ ബിഎസ് 6 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ കമ്മ്യുട്ടെർ  മോട്ടോർ സൈക്കിളായ സിഡി 110 ഡ്രീമിന്റെ ബിഎസ് 6 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്. വില 62,729 രൂപയിൽ (എക്സ്-ഷോറൂം, ഗുജറാത്ത്) ആരംഭിക്കുന്നു. ബി‌എസ് 4  മോഡലിനേക്കാൾ 14,000 രൂപയുടെ വില കൂടുതൽ ഉണ്ട് ഇതിന് . എന്നാൽ പുതിയ സിഡി 110 ന് നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്.

ബി എസ് 6 നിലവാരത്തിന്റെ ഭാഗമായി കാർബറേറ്റർ എൻജിൻ ആയിരുന്നത് ഇപ്പോൾ ഫ്യൂൽ ഇൻജെക്ഷൻ ആക്കി മാറ്റി. ഈ എഞ്ചിന്റെ പവർ ഫിഗറുകൾ  കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  ബിഎസ് 4 പതിപ്പ് 8.31 ബിഎച്ച്പി, 9.09 എൻഎം എന്നിവ നൽകിയിരുന്നു. പുതുക്കിയ മോഡലിന് ഏകദേശം ഇതേ പവർ  ഫിഗറുകൾ തന്നെ ആവാനാണ് സാധ്യത. നാല് സ്പീഡ് ഗിയർബോക്‌സാണ്. പുതുക്കിയ എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്നും പുതിയ എച്ച്ഇടി ട്യൂബ്‌ലെസ് ടയറുകൾ കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് കാരണം മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റീ ഡിസൈൻ ചെയ്ത ഇന്ധന ടാങ്കും സീറ്റ് പാനലും  നൽകി.  ചെറിയ എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ  പുതുക്കിയ ഗ്രാഫിക്‌സ്, എസിജി സൈലന്റ് സ്റ്റാർട്ടർ, ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസ് സ്വിച്ച് തുടങ്ങിയ പുതിയ ഫീച്ചേഴ്സും ഹോണ്ട ഈ  മോട്ടോർസൈക്കിളിൽ നൽകിയിട്ടുണ്ട് . കൂടുതൽ സൗകര്യപ്രദമായ പിൻസീറ്റ് യാത്രയ്ക്ക് വലിയ സീറ്റുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് 110, ടിവിഎസ് റേഡിയൻ, ബജാജ് സിടി 110 എന്നിവരാണ് പുതിയ ഹോണ്ട സിഡി 110 ഡ്രീം ബിഎസ് 6 പതിപ്പിന്‍റെ എതിരാളികള്‍. 

click me!