Latest Videos

പുത്തന്‍ ഇസൂസു MUX വിപണിയില്‍

By Web TeamFirst Published May 11, 2021, 4:08 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു  MUX എസ്‌യുവിയുടെ പുതിയ 2021 മോഡലിനെ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു  MUX എസ്‌യുവിയുടെ പുതിയ 2021 മോഡലിനെ അവതരിപ്പിച്ചു. പുതിയ ഇസൂസു MUXന് 33.23 ലക്ഷം മുതല്‍ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. അകത്തും പുറത്തും മാറ്റങ്ങളുമായാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നു. കൂടാതെ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൗണ്ട്ഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് MUX എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകള്‍. 2021 ഇസൂസു MUX മോഡലിന്റെ പുറംഭാഗത്ത് ഇരട്ട സ്ലാറ്റ് ക്രോംഡ് ഫ്രണ്ട് ഗ്രില്‍, മസ്‌കുലര്‍ ബോണറ്റ്, 17 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡേടൈം ടണ്ണിംഗ് ലൈറ്റുകള്‍, റഗ്ഡ് ക്ലാഡിംഗ്, മേല്‍ക്കൂര റെയിലുകള്‍ എന്നിവ മുന്‍ഗാമിയിലേതു പോലെ തന്നെ തുടരുന്നു.

മുമ്പുണ്ടായിരുന്ന അതേ 3.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്‍റെ ഹൃദയം. ബിഎസ്6 ലേക്ക് പുതുക്കിയ ഈ എഞ്ചിന്‍ പരമാവധി 177 bhp കരുത്തില്‍ 380 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. കൂടാതെ ടു വീല്‍ഡ്രൈവ് അല്ലെങ്കില്‍ ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും ഇസൂസു എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. 4×4 മോഡലിന് വ്യത്യസ്ത ശ്രേണി തെരഞ്ഞെടുക്കുന്നതിനുള്ള ഷിഫ്റ്റ്ഓണ്‍ഫ്‌ലൈ ഓപ്പറേഷനും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
ഒപ്പം അപ്ഹില്‍, ഡൗണ്‍ഹില്‍ ഡ്രൈവ് കണ്‍ട്രോളും MUX എസ്‌യുവിയുടെ പ്രത്യേകതയാണ്. 4,825 മില്ലീമീറ്റര്‍ നീളവും 1,860 മില്ലീമീറ്റര്‍ വീതിയും 1,840 മില്ലീമീറ്റര്‍ ഉയരവും വീല്‍ബേസ് നീളം 2,845 മില്ലീമീറ്ററുമാണ് ഇസൂസുവിന്റെ പുതിയ മോഡലിനുള്ളത്. MUX എസ്‌യുവിയുടെ നേരായ ഫ്രണ്ട് ഫാസിയയും മറ്റ് ഡിസൈന്‍ ഘടകങ്ങളും Dമാക്‌സ് Vക്രോസ് പിക്കപ്പ് ട്രക്കില്‍ നിന്ന് കടമെടുത്തതാണ്. 

ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര ആള്‍ട്യൂറാസ് G4 എന്നിവരുള്‍പ്പെടുന്ന ഫുള്‍സൈസ് എസ്‌യുവികളാണ് ഇസൂസു MUXന്‍റെ മുഖ്യ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!