കവാസാക്കി വെർസിസ് 1000 ബിഎസ് 6 എത്തി

By Web TeamFirst Published May 23, 2020, 4:59 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കിയുടെ വെർസിസ് 1000 ബിഎസ് 6 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കിയുടെ വെർസിസ് 1000 ബിഎസ് 6 പതിപ്പ്  ഇന്ത്യയിൽ പുറത്തിറക്കി. 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാൾ 10,000 രൂപ കൂടുതലാണ് വില.

മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് + , കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് + പേൾ സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ വേർസിസ് ലഭിക്കും. 

ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1043 സിസി, ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിനാണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. എന്നിരുന്നാലും, വെർസിസ് 1000 ന്റെ എഞ്ചിന് പ്രകടനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല.ഇത്  118.2bhp പവറും 102Nm ടോർക്കും ഉല്പാദിപ്പിക്കും. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. 

ക്രൂയിസ് കൺട്രോൾ സിസ്റ്റം, രണ്ട് പവർ മോഡുകൾ, അഞ്ച് ആക്സിസ് ബോഷ് ഐ‌എം‌യു, കോർണറിംഗ് എ‌ബി‌എസ്, മൂന്ന് റൈഡിംഗ് മോഡുകൾ ഉള്ള ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വെർസിസ് 1000 ബുക്ക് ചെയ്യാം. മാത്രമല്ല, രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലർമാരും ഫോൺ കോൾ വഴി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട് .  കവാസാക്കി ഡീലർഷിപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞാൽ മാത്രമേ മോട്ടോർസൈക്കിളുകളുടെ ഡെലിവറി തുടങ്ങുകയുള്ളൂ. 

click me!