Z900 ബിഎസ്6 പതിപ്പ് നിരത്തിലേക്ക്

By Web TeamFirst Published Sep 10, 2020, 12:00 PM IST
Highlights

നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോഡൽ ആയ Z900-ന്റെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന ബ്രാന്‍ഡായ കാവസാക്കി. 

നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോഡൽ ആയ Z900-ന്റെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന ബ്രാന്‍ഡായ കാവസാക്കി. 2019 ഡിസംബറില്‍ അവതരിപ്പിച്ച മോഡല്‍ 7.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വിപണിയിലേക്ക് എത്തുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 30,000 രൂപ കൂടുതലാണ് ബിഎസ്6 പതിപ്പിന്. മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേയ്‌, കാൻഡി ലൈം ഗ്രീൻ എന്നിങ്ങനെ 2 നിറങ്ങളിലാണ് കാവസാക്കി Z900 വില്പനക്കെത്തിയിരിക്കുന്നത്.

948 സിസി, ഇൻലൈൻ-4 സിലിണ്ടർ എഞ്ചിൻ ആണ് ബിഎസ്6 കാവസാക്കി Z900-ന്‍റെ ഹൃദയം. 124 എച്ച്പി പവറും 98.6 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ ബിഎസ്6 പരിഷ്കാരങ്ങൾക്ക് ശേഷവും ഔട്പുട്ടിൽ വ്യത്യാസമില്ലാതെ തുടരുന്നു. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർ ബോക്‌സാണ് കാവസാക്കി Z900-ന്.

റെയിൻ, റോഡ്, സ്‌പോർട്ട്, മാനുവൽ എന്നിങ്ങനെ നാല് റൈഡിങ് മോഡുകൾ 2021 Z900-നുണ്ട്. ഇത് കൂടാതെ മൂന്ന് ലെവൽ ട്രാക്ഷൻ കണ്ട്രോളും രണ്ട് പവർ മോഡുകളും കാവസാക്കി പുത്തൻ Z900-ൽ ചേർത്തിട്ടുണ്ട്. അപ്സൈഡ്-ഡൗൺ ഫ്രന്റ് ഫോറുകളും മോണോ റിയർ സസ്പെൻഷനുമാണ് 2021 കാവസാക്കി Z900-ന്. ട്വിൻ ഡിസ്ക് മുന്നിലും സിംഗിൾ ഡിസ്ക് പുറകിലും ബ്രെയ്ക്കിങ് കൈകാര്യം ചെയ്യുന്നു.

കൂടുതൽ അഗ്രെസ്സിവ് ആയ ബോഡി പാനലുകൾ ആണ് ബിഎസ്6 കാവസാക്കി Z900-യുടെ പ്രത്യേകത.  ഹെഡ്‌ലാമ്പുകൾക്കും ടെയ്‌ലൈറ്റുകൾക്കുമുള്ള പൂർണ്ണ എൽഇഡി ലൈറ്റിംഗുകളും, മുന്നിലും പിന്നിലും പരിഷ്കരിച്ച സസ്‌പെൻഷൻ ക്രമീകരണങ്ങളും റൈഡോളജി എന്ന ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിനെ വേറിട്ടതാക്കുന്നു.

മറ്റ് റൈഡ് മോഡുകളുമായി സംയോജിപ്പിച്ച പുതിയ പവർ മോഡും വാഹനം ഉൾക്കൊള്ളുന്നു. അതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, ശക്തമായ ഫ്രെയിം, ഡൺലോപ്പ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകൾ എന്നിവയും വാഹനത്തിലുണ്ട്.

മുന്നില്‍ 41 mm അപ്പ് സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് സസ്പെൻഷന്‍. മുൻവശത്ത് ഇരട്ട 300 mm പെറ്റൽ ഡിസ്കുകളും പിന്നിൽ 250 mm പെറ്റൽ ഡിസ്കുമാണ് ബ്രേക്ക്. ഇരട്ട ചാനൽ ABS ഉം പിന്തുണയ്ക്കുന്നുണ്ട്.

മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് & മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് പുതിയ Z900 ബിഎസ്6 കവാസാക്കി മോട്ടോർസൈക്കിൾ എത്തുന്നത്.  സുസുക്കി ജിഎസ്എക്സ്-എസ് 750, കെടിഎം 790 ഡ്യൂക്ക്, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എസ് തുടങ്ങിയ മോഡലുകളാണ് 2020 കവാസാക്കി Z900-ന്റെ മുഖ്യ എതിരാളികൾ.

click me!