ഇന്നോവയെ വെട്ടിയ മിടുക്കന്‍റെ മൈലേജ് കുറഞ്ഞു!

Web Desk   | Asianet News
Published : Jun 30, 2020, 03:21 PM ISTUpdated : Jun 30, 2020, 04:30 PM IST
ഇന്നോവയെ വെട്ടിയ മിടുക്കന്‍റെ മൈലേജ് കുറഞ്ഞു!

Synopsis

ഇപ്പോള്‍ പുതിയ വാഹനത്തിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി

ജനപ്രിയ എംപിവി ട്രൈബറിനെ 2019 ഓഗസ്റ്റിലാണ് ബിഎസ്4 പെട്രോള്‍ എഞ്ചിനില്‍ ഫ്രഞ്ച് കമ്പനിയായ റെനോ അവതരിപ്പിക്കുന്നത്.  2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ പുതിയ വാഹനത്തിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ബിഎസ് 4 പതിപ്പുമായി താരതമ്യപ്പെടത്തുമ്പോള്‍ 1 കിലോമീറ്റര്‍ മൈലേജ് പുതിയ പതിപ്പില്‍ കുറഞ്ഞു. എഞ്ചിന്‍ നവീകരണത്തിന്റെ ഭാഗമാണിതെന്ന് റെനോ പറയുന്നത്. 18.29 കിലോമീറ്ററാണ് എഎംടി പതിപ്പിന്റെ ഇന്ധനക്ഷമത.

4.99 ലക്ഷം രൂപയാണ് ബിഎസ് 6 പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

എംപിവി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച് ഒരു വര്‍ഷം തികയാറാകുമ്പോള്‍ മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളുമായി എത്തുന്നു എന്നതാണ് ഈ വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ട്രൈബറിന്റെ മുഖ്യ ആകർഷണം. ഒരു ഹാച്ച്ബാക്ക്    വാങ്ങുന്ന വിലയിൽ 7 സീറ്റർ വാഹനം ലഭിക്കുന്നു എന്നുള്ളതും ഇന്നോവ ഉള്‍പ്പെടെയുള്ള ഭീമന്മാര്‍ മത്സരിക്കുന്ന എംപിവി സെഗ്മെന്‍റില്‍ ട്രൈബറിന് മുൻതൂക്കം നൽകുന്നു. 

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

PREV
click me!

Recommended Stories

റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!
ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?