"സുന്ദരിയാണ് നീ.. സുശീലയാണ് നീ.." ഇതാ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാര്‍!

Web Desk   | others
Published : Oct 10, 2021, 01:32 PM IST
"സുന്ദരിയാണ് നീ.. സുശീലയാണ് നീ.." ഇതാ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാര്‍!

Synopsis

പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിലാണ് ബുഗാട്ടി ബൊലിഡ് ഹൈപ്പര്‍ കാര്‍ ഒന്നാമതെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറായി തെരെഞ്ഞെടുക്കപ്പെട്ട് ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ (French car manufacturer) ബുഗാട്ടിയുടെ (Bugatti) ബൊലിഡ് (Bolide). പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിലാണ് ബുഗാട്ടി ബൊലിഡ് ഹൈപ്പര്‍ കാര്‍ ഒന്നാമതെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷമാണ് ഈ കാര്‍ കണ്‍സെപ്റ്റ് ബുഗാട്ടി അനാവരണം ചെയ്‍തത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണു ബൊലിഡിനു മികച്ച പ്രകടനക്ഷമത സമ്മാനിക്കുന്നത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബുഗാട്ടി എൻജീനീയർമാരും ഡിസൈനർമാരും ബൊലിഡ് സാക്ഷാത്കരിച്ചത്.

വാഹനഭാരവും കരുത്തുമായുള്ള അനുപാതത്തെപ്പറ്റി പിന്തുടർന്ന സിദ്ധാന്തത്തിൽ നിന്നു പ്രചോദിതമാണു ബൊലിഡ് എന്ന് ബുഗാട്ടി സ്പെഷൽ പ്രോജക്ട്സ് വിഭാഗം ഡിസൈൻ മേധാവി നിൽസ് സാഞ്ചോസ് പറയുന്നു. ഡിസൈനിങ്ങിലെയും ഉദ്ദേശ്യത്തിലെയും പരിശുദ്ധിയിലൂടെ ബ്യുഗാറ്റിയുടെ വിശ്വാസ പ്രമാണത്തിന്റെ അന്തിമ സാക്ഷാത്കാരമാണ് ബൊലിഡ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനപ്രിയ മോഡലായ ഷിറോണിന്റെ പ്ലാറ്റ്ഫോം കടമെടുത്താണ് ബൊലിഡും എത്തുന്നത്.

ഡബ്ല്യു 16 ക്വാഡ്-ടർബോചാർജ്​ഡ്​ എഞ്ചിനാണ് ബൊലിഡിന്‍റെ ഹൃദയം. അവാർഡ് നേടിയ ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് മാറ്റങ്ങൾ മാത്രമേ 
ഉത്​പ്പാദന മോഡലിൽ വരുത്തൂ എന്ന് ബുഗാട്ടി പറയുന്നു.  

മൂന്നുവർഷംകൊണ്ട്​ ഈ വാഹനത്തിന്‍റെ 40 യൂനിറ്റുകൾ മാത്രം നിർമിച്ചു വിൽക്കാനാണു കമ്പനിയുടെ പദ്ധതി. ട്രാക്കുകൾക്കുവേണ്ടി മാത്രമാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. 40ലക്ഷം യൂറോ അഥവാ എകദേശം 34.60 കോടി രൂപയാണ് വാഹനത്തിന്‍റെ വില. ആദ്യ ഡെലിവറി 2024 ൽ നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം