ഉല്‍പ്പാദനം 300 യൂണിറ്റ്‌ പിന്നിട്ട് ബുഗാട്ടി ഷിറോണ്‍

By Web TeamFirst Published Apr 9, 2021, 2:39 PM IST
Highlights

300 യൂണിറ്റ്‌ ഉല്‍പ്പാദനമെന്ന നാഴികക്കല്ല്‌ പിന്നിട്ടിരിക്കുകയാണ് ഷിറോണ്‍

ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ മോഡലാണ് ഷിറോണ്‍. ഇപ്പോഴിതാ 300 യൂണിറ്റ്‌ ഉല്‍പ്പാദനമെന്ന നാഴികക്കല്ല്‌ പിന്നിട്ടിരിക്കുകയാണ് ഷിറോണ്‍ എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ആഘോഷത്തിന്റെ ഭാഗമായി ഒരു സെലിബ്രേറ്ററി മോഡലും കമ്പനി പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡിന്റെ ഫ്രാന്‍സിലെ മൊല്‍ഷൈമില്‍ പ്ലാന്റില്‍ നിന്നാണ്‌ ഈ സ്‌പെഷല്‍ മോഡല്‍ പുറത്തിറക്കിയത്‌. ബുഗാട്ടി 'നോക്‌റ്റേണ്‍' അല്ലെങ്കില്‍ പര്‍ സ്‌പോര്‍ട്ട്‌ എന്ന്‌ വിളിക്കുന്ന ഈ 300-മത്തെ യൂണിറ്റ്‌ പൂര്‍ണമായും കറുപ്പ്‌ നിറത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സ്‌പെഷല്‍ ഷിറോണ്‍ യൂണിറ്റിന്റെ ബാഹ്യ ഹൈലൈറ്റുകളില്‍ മിറര്‍ ആര്‍മ്‌സ്, എക്‌സ്റ്റീരിയര്‍ മിറര്‍ ഹൗസിങ്ങുകള്‍, വിന്‍ഡ്‌ഷീല്‍ഡ്‌ വൈപ്പര്‍, ബുഗാട്ടി ഹോഴ്‌സ്ഷൂ, ഗ്രേ കാര്‍ബണില്‍ വരച്ച പിന്‍ വിങ്‌ എന്നിവ ഉള്‍പ്പെടും. ലോകത്ത്‌ ഏറ്റവും വേഗമേറിയ വാഹനങ്ങളിലൊന്നാണു ഷിറോണ്‍.

click me!