ബുള്ളിറ്റ് വി-ബോബ് 250 യൂറോപ്പില്‍

By Web TeamFirst Published Jun 24, 2020, 8:02 PM IST
Highlights

ബെൽജിയൻ മോട്ടോർസൈക്കിൾ കമ്പനിയായ ബുള്ളിറ്റ് മോട്ടോർസൈക്കിൾസ് തങ്ങളുടെ പുതിയ ക്രൂയിസറായ വി-ബോബ് 250 യൂറോപ്പിൽ പുറത്തിറക്കി. 

ബെൽജിയൻ മോട്ടോർസൈക്കിൾ കമ്പനിയായ ബുള്ളിറ്റ് മോട്ടോർസൈക്കിൾസ് തങ്ങളുടെ പുതിയ ക്രൂയിസറായ വി-ബോബ് 250 യൂറോപ്പിൽ പുറത്തിറക്കി. 

ഈ വർഷം ജൂലൈയിൽ ബുള്ളിറ്റ് വി-ബോബ് 250 യൂറോപ്യൻ  വിപണിയിലെത്തും. യുകെയിൽ ഇതിന്റെ വില ജിബിപി 3,799 ആണ് (ഏകദേശം 3.5 ലക്ഷം രൂപ). ഫ്രാൻസ്, നെതർലാന്റ്സ്, ജർമ്മനി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും ഈ വാഹനം വിപണിയിലെത്തും. 

സിറ്റി യാത്രയും  ദൂര യാത്രയും ഒരുപോലെ എളുപ്പത്തിൽ സഞ്ചരിക്കാവുന്ന ക്രൂസർ ആഗ്രഹിക്കുന്ന യുവാക്കളെയാണ് ബുള്ളിറ്റ് ഈ വാഹനം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ വർഷം മാർച്ചിൽ ബുള്ളിറ്റ് അവതരിപ്പിച്ച ബ്ലൂറോക്ക് 250 സ്‌ക്രാംബ്ലർ മോഡലിനെ അടിസ്ഥാനമാക്കിയാണ് വി-ബോബിന്‍റെ നിര്‍മ്മാണം. 

ബുള്ളിറ്റിന്റെ 250 സിസി, വി-ട്വിൻ, എയർ-കൂൾഡ് എഞ്ചിനാണ് വി-ബോബിന്‍റെ ഹൃദയം. കമ്പനി വികസിപ്പിച്ച ഏറ്റവും വലിയ എൻജിനാണ് ഇത്. 

179 കിലോഗ്രാം ഭാരവും ഉയരംകുറഞ്ഞ സീറ്റും  നിയന്ത്രണം എളുപ്പമാക്കും. ട്രാഫിക്കിൽ എഞ്ചിൻ ചൂടാക്കുന്നത് തടയുന്നതിനായി മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡ് ആയി എയർ കൂളിംഗ് സജ്ജീകരിച്ചിരിക്കുന്നു. 

അലോയ് വീലുകൾ, ചോപ്പ്ഡ് പിൻഭാഗം, സ്റ്റബ്ബി ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം, ബ്ലാക്ക് ഔട്ട് ചെയ്ത ബോഡി പാനലുകൾ എന്നിവ നൽകിയിരിക്കുന്നു. അപ്‌സൈഡ് ഡൌൺ ഫോർക്കുകളും ഡ്യുവൽ ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്.

click me!