ടെസ്റ്റ് ഡ്രൈവിനിടെ ആഡംബര വാഹനം തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

Published : Mar 29, 2019, 06:36 PM ISTUpdated : Mar 29, 2019, 06:37 PM IST
ടെസ്റ്റ് ഡ്രൈവിനിടെ ആഡംബര വാഹനം തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

Synopsis

ടെസ്റ്റ് ഡ്രൈവിനെടുത്ത ആഡംബര എസ് യുവി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു 

ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിനെടുത്ത ആഡംബര എസ് യുവി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബംഗളൂരുവിലെ അതിവേഗ പാതയായ നൈസ് റോഡിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനെടുത്ത റേഞ്ച് റോവര്‍ എസ് യുവിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഗിരിനഗർ സ്വദേശിയും വ്യവസായിയുമായ സാഗർ (31) ആണ് മരിച്ചത്. സാഗറിന്‍റെ ഭാര്യ സന്ധ്യ, മകന്‍ സാമര്‍ത്ഥ് (6), ബിസിനസ് പങ്കാളി ഗൌതം, ഷോറൂമിന്‍റെ ഡെമോ ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ ചികിൽസയിലാണ്. 

അതിവേഗ പാതയായ നൈസ് റോഡിൽ ഹൊസക്കരഹള്ളി ടോൾബൂത്തിന് സമീപമാണു സംഭവം.  അമിതവേഗത്തിൽ കുതിച്ച റേഞ്ച് റോവര്‍  റോഡരികിലെ ക്രാഷ് ഗാർഡ് ഇടിച്ചുതെറിപ്പിച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നു. പത്തടി താഴേക്കാണ് വാഹനം വീണത്.

കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഷോറൂമിൽനിന്ന് ഒപ്പം ഡ്രൈവറെ നൽകിയിരുന്നു. പക്ഷേ സാഗർ ഇടയ്ക്ക് വാഹനം ഓടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാഗറിന്‍റെ ബിസിനസ് പങ്കാളിയാണ് വാഹനം ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ