ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി പത്താം നിമിഷം യുവാവിന് സംഭവിച്ചത്.!

Web Desk   | Asianet News
Published : Mar 06, 2020, 04:44 PM IST
ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി പത്താം നിമിഷം യുവാവിന് സംഭവിച്ചത്.!

Synopsis

അപകടത്തില്‍പ്പെട്ട യുവാവിന്‍റെ അവസാന പേര് ഴാങ്ങ് എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കവചങ്ങളൊന്നുമില്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ കാര്‍ നീങ്ങുന്നതിനിടയിലേയ്ക്കാണ് പുഴയിലേക്ക് പതിച്ചത്

ബെയ്ജിങ്ങ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പാഞ്ഞ യുവാവ് അപകടത്തില്‍പ്പെട്ടു. ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനുട്ടിലാണ് യുവാവ് ഓടിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍പ്പെട്ട യുവാവിന്‍റെ അവസാന പേര് ഴാങ്ങ് എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കവചങ്ങളൊന്നുമില്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ കാര്‍ നീങ്ങുന്നതിനിടയിലേയ്ക്കാണ് പുഴയിലേക്ക് പതിച്ചത്. കാര്‍ പുഴയിലേയ്ക്ക് പതിച്ച ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്‍റെ അഭിനന്ദന സന്ദേശങ്ങള്‍ക്ക് ഫോണില്‍ കാറോടിച്ചുകൊണ്ടു തന്നെ  മറുപടി നല്‍കുന്ന തിരക്കിലായിരുന്നു യുവാവ്. 

ചൈനീസ് നഗരമായ സുന്‍യിയില്‍ ഫെബ്രുവരി 21 നാണ് അപകടം ഉണ്ടാകുന്നത്. സുന്‍യി ട്രാഫിക് പോലീസ് തന്നെയാണ് അപകടത്തിന്റെ ദൃശ്യം സഹിതം സോഷ്യല്‍മീഡിയയിലൂടെ വിവരം പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ കാറിന്റെ ഡോറിലുടെ യുവാവ് പുറത്തേയ്ക്ക് ചാടി.ക്രെയ്‌നിന്റെ സഹായത്തോടെ യുവാവിനേയും കാറിനേയും പുഴയില്‍ നിന്ന് പൊക്കിയെടുക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം