പെട്രോള്‍ പമ്പിലേക്ക് കാര്‍ പറന്നുകയറി!

Published : Oct 31, 2019, 10:22 AM IST
പെട്രോള്‍ പമ്പിലേക്ക് കാര്‍ പറന്നുകയറി!

Synopsis

പമ്പിന് മുന്നിലുള്ള മീഡിയനിൽ തട്ടി വായുവിൽ ഉയർന്ന് പൊങ്ങി കാര്‍

അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് പല വാഹനാപകടങ്ങളുടെയും പിന്നിലെന്ന് തെളിയിക്കുന്നതാണ് ഇത്തരം അപകടങ്ങല്‍ക്കു പിന്നാലെ പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങള്‍.

ഇത്തരത്തിലുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ ഒരു പെട്രോൾ പമ്പിലേക്ക് പറന്നു കയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍. റോഡ് മുറിച്ചുകടന്ന മറ്റൊരു കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ പമ്പിന് മുന്നിലുള്ള മീഡിയനിൽ തട്ടി വായുവിൽ ഉയർന്ന് പൊങ്ങുകയാണ് കാര്‍.

ഗുജറാത്തിലാണ് സംഭവമെന്നും അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  വാഹനത്തിന്റെ അമിതവേഗവും റോഡ് മുറിച്ചുകടന്ന കാറ്‍ ഡ്രൈവറുടെ അശ്രദ്ധയുമൊക്കെയാണ് അപകടത്തിൽ കലാശിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പമ്പിൽ ഈ സമയം മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 

 

 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ