മോഷ്‍ടിച്ച കാറുമായി കോണി കയറി, കെണിയിലായി കള്ളനും കാറും!

By Web TeamFirst Published Aug 27, 2022, 11:35 AM IST
Highlights

മോഷ്‍ടിച്ച കാറുമായി പായുന്നതിനിടെ ബസ് സ്റ്റേഷനിലെ സ്റ്റെപ്പുകളില്‍ കുടുങ്ങി മോഷ്‍ടാവും കാറും. 

മോഷ്‍ടിച്ച കാറുമായി പായുന്നതിനിടെ ബസ് സ്റ്റേഷനിലെ സ്റ്റെപ്പുകളില്‍ കുടുങ്ങി മോഷ്‍ടാവും കാറും. സ്‍പെയിനിലെ മാഡ്രിഡിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. മാഡ്രിഡിലെ പ്ലാസ എലിപ്‌റ്റിക്കയിലെ ബസ് സ്റ്റേഷനിലെ കോണിപ്പടികളിലാണ് കാറും കള്ളനും കുടുങ്ങിയത് എന്ന് കാര്‍ സ്‍കൂപ്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മസ്‍ദ കാറിന്‍റെ ഉടമ പാർക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്‍തതിനു ശേഷം കാറിൽ താക്കോൽ വച്ച് പുറത്തേക്കു പോകുകയായിരുന്നു. ഈ സമയം ഒരാൾ താക്കോല്‍ കൈക്കലാക്കി വാഹനം മോഷ്‍ടിച്ച് കടന്നു കളയുക ആയിരുന്നു. ഈ സമയം കാറിന് സമീപം ഉണ്ടായിരുന്ന ഉടമയുടെ സുഹൃത്ത് ഇയാളെ തടയാൻ ശ്രമിച്ചു. എങ്കിലും വിജയിച്ചില്ല. ഇയാള്‍ അതിവേഗം കാര്‍ ഓടിച്ച് പുറത്തേക്ക് പാഞ്ർു. 

കൈ തുരന്ന് കാറിന്‍റെ താക്കോല്‍ തുന്നിച്ചേര്‍ത്ത് യുവാവ്, കാരണം ഇതാണ്! 

കാറുമായി പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്ക് പാഞ്ഞ മോഷ്‍ടാവ് ബസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബസ് സ്റ്റേഷനിലെ നിരവധി ഗ്ലാസ് വാതിലുകൾ തകർത്തു. ശേഷം, അയാൾ കാറുമായി പടികൾ കയറാൻ ശ്രമിച്ചു.

എന്നാല്‍ കോണിപ്പടിയുടെ പാതിയില്‍ കാര്‍ നിന്നു. കോണിപ്പടിയുടെ സൈഡിലെ റെയിലുകള്‍ വാഹനത്തിന്‍റെ വാതില്‍ തുറക്കുന്നതിന് തടസവുമായി. ഇതോടെ മോഷ്‍ടാവ് കാറിന് ഉള്ളില്‍ കുടുങ്ങി. പുറത്തുവന്ന ട്വീറ്റിലെ വീഡിയോയില്‍ കാണാനാകുന്നതുപോലെ, അൽപ സമയത്തിന് ശേഷം പോലീസ് എത്തി മോഷ്‍ടാവായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

എന്തുകൊണ്ടാണ് ഇയാൾ ബസ് സ്റ്റേഷനിലേക്ക് കാര്‍ ഓടിച്ചത് എന്നതിന് വിശദീകരണമൊന്നും ഇല്ല. അതസമയം സംഭവ നടക്കുമ്പോള്‍ മോഷ്‍ടാവായ 36 കാരന്‍ ഡ്രൈവർ കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ഭാഗ്യവശാൽ, ആർക്കും പരിക്കില്ല. കോണിപ്പടിയില്‍ കുടുങ്ങിയ കാര്‍ പിന്നീട് പൊലീസ് വലിച്ചുമാറ്റി. 

"തീയിലുരുക്കി തൃത്തകിടാക്കി.." ഇരട്ടച്ചങ്കന്മാര്‍ ജനിക്കുന്നതല്ല, ഉണ്ടാക്കുന്നതാണെന്ന് മഹീന്ദ്ര!

ഇതുപോലെയുള്ള സംഭവങ്ങൾ അപൂർവമാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇല്ലിനോയിയിലെ ഷൗംബർഗിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു മാളിലൂടെ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ഒരു ഷെവർലെ ട്രെയിൽബ്ലേസർ ഓടിച്ചത് വലിയ വാര്‍ത്തയായിരുന്നു.

click me!