കാറോടിക്കുന്നതിനിടെ സെല്‍ഫി വീഡിയോ, നടിക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ!

Web Desk   | Asianet News
Published : Feb 01, 2020, 10:12 AM IST
കാറോടിക്കുന്നതിനിടെ സെല്‍ഫി വീഡിയോ, നടിക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ!

Synopsis

റൂഫ് തുറന്ന നിലയിലുള്ള കാറിൽ നടിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു

കാറോടിക്കുന്നതിനിടെ സെല്‍ഫി വീഡിയോ എടുത്ത നടിക്ക് എട്ടിന്‍റെ പണികൊടുത്ത് സോഷ്യല്‍ മീഡിയ. തെന്നിന്ത്യന്‍താരം സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനത്തിനു പുലിവാല് പിടിച്ചത്. 

ബെംഗളൂരു നഗരത്തില്‍ വച്ച് സൂപ്പർ കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാംവാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഒടുവില്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന്‍റെ മുന്നിലുമെത്തി. ഇതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ ക്യാമറയിൽ നോക്കി സംസാരിച്ചുകൊണ്ട് അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്.

മൂന്നു മാസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസ് സഞ്ജനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മലയാളകള്‍ക്ക് പരിചിതയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

PREV
click me!

Recommended Stories

കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ