കണ്ണില്ലാത്ത ക്രൂരത; സ്‍ത്രീയെ ഇടിച്ചിട്ട്, വലിച്ചിഴച്ച് കാര്‍ കുതിച്ചു പാഞ്ഞു!

Web Desk   | Asianet News
Published : Aug 24, 2020, 10:59 AM IST
കണ്ണില്ലാത്ത ക്രൂരത; സ്‍ത്രീയെ ഇടിച്ചിട്ട്, വലിച്ചിഴച്ച് കാര്‍ കുതിച്ചു പാഞ്ഞു!

Synopsis

കാല്‍നട യാത്രക്കാരിയായ സ്‍ത്രീയെ ഇടിച്ചു തെറിപ്പിച്ച ശേഷം വലിച്ചിഴച്ചു മുന്നോട്ടു പായുന്ന കാറിന്റെ ദൃശ്യങ്ങള്‍ വൈറല്‍

കാല്‍നടയാത്രക്കാരിയായ സ്‍ത്രീയെ ഇടിച്ചു തെറിപ്പിച്ച ശേഷം വലിച്ചിഴച്ചു മുന്നോട്ടു പായുന്ന കാറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  മുംബൈയിലെ താനെയിൽ അടുത്തിടെ നടന്ന ഒരു ദാരുണ സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്‍ത്രീയ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പായുകയായിരുന്നു കാർ. ഇടിച്ച സ്‍ത്രീയെ വലിച്ചുകൊണ്ട് കുറച്ചു ദൂരം വാഹനം മുന്നോട്ടു പോകുന്നതും വിഡിയോയിൽ കാണാം. മുംബൈ സ്വദേശി മീന എന്ന 40കാരിയാണ് അപകടത്തിന് ഇരയായത്. സ്‍ത്രീ വാഹനത്തിന്‍റെ അടിയില്‍ നിന്നും പുറത്തേക്ക് തെറിക്കുന്നതും കാര്‍ വെട്ടിത്തിരിഞ്ഞ് പായുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

അതിവേഗത്തിൽ എത്തിയ  കാർ യൂടേൺ എടുക്കാൻ ശ്രമിച്ച വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു അപകടം. അപകടത്തിൽ സ്‍ത്രീക്ക് വലിയ പരിക്കുകളില്ലെന്നും ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പട്ടും എന്നുമാണ് റിപ്പോർട്ടുകൾ. ഒരു ടൊയോട്ട കൊറോള കാറാണ് ഇവരെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ