ചുളുവിലയ്ക്ക് ഇലക്ട്രിക്ക് കാറുകളുമായി ചൈന!

By Web TeamFirst Published Apr 15, 2019, 10:41 PM IST
Highlights

ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ലയെ നേരിടാന്‍ പുതിയ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനിയായ ഗീലി മോട്ടോര്‍സ്. 

ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ലയെ നേരിടാന്‍ പുതിയ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനിയായ ഗീലി മോട്ടോര്‍സ്. ആദ്യ ഘട്ടത്തില്‍ ജിയോമെട്രി എ സെഡാന്‍ മോഡലാവും കമ്പനി നിരത്തുകളിലെത്തിക്കുക. 

രണ്ട് ബാറ്ററി റേഞ്ചില്‍ ജിയോമെട്രി എ ലഭ്യമാകും. സ്റ്റാന്റേര്‍ഡ് റേഞ്ചില്‍ 51.9 kWh ബാറ്ററിയും ലോങ് റേഞ്ചില്‍ 61.9 kWh ബാറ്ററിയുമാണുള്ളത്. സ്റ്റാന്റേഡില്‍ ഒറ്റചാര്‍ജില്‍ 410 കിലോമീറ്ററും ലോങ് റേഞ്ചില്‍ 500 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാം. 

അരമണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 161 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.8 സെക്കന്‍ഡുകള്‍ മാത്രം മതി.

ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിക്കും. സ്വപ്റ്റ്ബാക്ക് ഹെഡ്ലൈറ്റ്, ബംമ്പര്‍ എഡ്ജിലെ സി ഷേപ്പ് ഡിസൈന്‍, ഹെക്സഗണല്‍ എയര്‍ഡാം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ടാവും. നിലവില്‍ 27,000 ഓര്‍ഡറുകള്‍ ജിയോമെട്രി എയ്ക്ക് ലഭിച്ചതായി ഗീലി വ്യക്തമാക്കി. സിംഗപ്പൂര്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇതില്‍ 18000 ഓര്‍ഡറുകള്‍. 

31,250 - 37,200 യുഎസ് ഡോളറിനുള്ളിലായിരിക്കും (21.61 - 25.72 ലക്ഷം രൂപ) വാഹനത്തിന്റെ വില. 2025നു മുന്‍പായി ജിയോമെട്രി ബ്രാന്‍ഡിന് കീഴില്‍ 10 പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

click me!