
ഇന്ത്യയിൽ വരാനിരിക്കുന്ന ബസാൾട്ട് എക്സ് ശ്രേണിയുടെ പ്രീ-ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചതായി ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ അറിയിച്ചു . കമ്പനിയുടെ ഡീലർഷിപ്പുകൾ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 11,000 ബുക്കിംഗ് തുക നൽകി ഉപഭോക്താക്കൾക്ക് ഈ പുതിയ കാർ റിസർവ് ചെയ്യാം . 'സിട്രോൺ 2.0-ഷിഫ്റ്റ് ഇൻ ടു ദി ന്യൂ' എന്ന തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായിട്ടാണ് കമ്പനി ബസാൾട്ട് എക്സ് അവതരിപ്പിക്കുന്നത്. പുതിയ ബസാൾട്ട് എക്സ് ശ്രേണിയിൽ നിരവധി സ്മാർട്ട് ഫീച്ചർ അപ്‌ഗ്രേഡുകൾ, പുതുക്കിയ ഇന്റീരിയറുകൾ, നൂതന സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടും. ഇടത്തരം എസ്‌യുവി, ക്രോസ്ഓവർ വിഭാഗത്തിൽ സിട്രോണിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായി ഈ ലോഞ്ച് മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പുതിയ ബസാൾട്ട് എക്സ് ശ്രേണിയിൽ നിരവധി സ്‍മാർട്ട് സവിശേഷതകളും അപ്‌ഡേറ്റുകളും ഉണ്ടായിരിക്കുമെന്നും ഇത് ഡ്രൈവിംഗ് മുമ്പത്തേക്കാൾ സുഖകരവും സൗകര്യപ്രദവുമാക്കുമെന്നും കമ്പനി പറയുന്നു. നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ പ്രീമിയം അനുഭവം നൽകുന്നതിനായി പുതുക്കിയ ഇന്‍റീരിയറുകളും പുതിയ സവിശേഷതകളും ഇതിൽ ചേർത്തിട്ടുണ്ടെന്ന് പ്രീ-ലോഞ്ച് ഇമേജ് വ്യക്തമാക്കുന്നു.
ബസാൾട്ട് എക്സ് ശ്രേണിയിലൂടെ, മിഡ്-സൈസ് എസ്‌യുവി, ക്രോസ്ഓവർ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുകണ് സിട്രോൺ. വരും ദിവസങ്ങളിൽ ഈ മോഡലിന്‍റെ വകഭേദങ്ങൾ, ഫീച്ചറുകൾ, വില എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കമ്പനി നൽകും. നിലവിൽ, ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെയും ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെയും ഈ കാർ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ കഴിയും.
ബസാൾട്ട് ശ്രേണിയുടെ ലോഞ്ച് കമ്പനിക്ക് ഒരു വലിയ ചുവടുവയ്പ്പാണെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞു. ഈ കാർ സുഖകരവും ആത്മവിശ്വാസമുള്ളതുമായ ഡ്രൈവിംഗ് അനുഭവം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഉപഭോക്തൃ കേന്ദ്രീകൃത രൂപകൽപ്പനയിലും നൂതന സാങ്കേതികവിദ്യയിലും ഊന്നൽ നൽകുന്ന സിട്രോണിന്റെ 2.0 തന്ത്രത്തെ ഈ ലോഞ്ച് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
കമ്പനി ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ C3X പുറത്തിറക്കിയിട്ടുണ്ട്. 7.91 ലക്ഷം രൂപ ആണ് C3Xന്‍റെ എക്സ്-ഷോറൂം വില. ഇത് സ്റ്റാൻഡേർഡ് C3 അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഇപ്പോൾ സവിശേഷതകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.