34.43 കിമി വരെ മൈലേജ്, വില 8 ലക്ഷത്തിൽ താഴെ! ഈ മൂന്ന് കാറുകൾ ഒട്ടുമാലോചിക്കാതെ വാങ്ങാം

Published : Dec 15, 2024, 03:48 PM ISTUpdated : Dec 15, 2024, 04:22 PM IST
34.43 കിമി വരെ മൈലേജ്, വില 8 ലക്ഷത്തിൽ താഴെ! ഈ മൂന്ന് കാറുകൾ ഒട്ടുമാലോചിക്കാതെ വാങ്ങാം

Synopsis

സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ സിഎൻജി കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ എട്ട് ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം മൂന്ന് സിഎൻജി കാറുകളെക്കുറിച്ച് വിശദമായി അറിയാം. 

സിഎൻജിയിൽ ഓടുന്ന കാറുകൾക്ക് ഡീസലിനേക്കാളും പെട്രോളിനേക്കാളും മൈലേജ് ലഭിക്കും. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ സിഎൻജി കാർ വാങ്ങാൻ പദ്ധതിയിടുകയാണോ? എങ്കിൽ എട്ട് ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം മൂന്ന് സിഎൻജി കാറുകളെക്കുറിച്ച് വിശദമായി അറിയാം. 

മാരുതി സുസുക്കി സെലേറിയോ
നിങ്ങൾ ബജറ്റ് സെഗ്‌മെൻ്റിൽ ഒരു പുതിയ സിഎൻജി കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാരുതി സെലേറിയോ സിഎൻജി ഒരു മികച്ച ഓപ്ഷനാണ്. 6.73 ലക്ഷം രൂപയാണ് മാരുതി സെലേരിയോ സിഎൻജിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. മാരുതി സെലേറിയോ സിഎൻജി ഉപഭോക്താക്കൾക്ക് ഒരു വേരിയൻ്റിൽ മാത്രമേ ലഭ്യമാകൂ. 34.43 കിമി ആണ് 
മാരുതി സുസുക്കി സെലേറിയോ സിഎൻജിയുടെ കമ്പനി അവകാശപ്പെടുന്നന മൈലേജ്. 

ടാറ്റ പഞ്ച്
നിങ്ങൾ ബജറ്റ് സെഗ്‌മെൻ്റിൽ ഒരു പുതിയ സിഎൻജി കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടാറ്റ പഞ്ചും മികച്ച ഓപ്ഷനാണ്. ടാറ്റ പഞ്ച് സിഎൻജി വേരിയൻ്റിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.22 ലക്ഷം രൂപയാണ്. പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, കാർ എഞ്ചിന് പരമാവധി 74.4 ബിഎച്ച്പി കരുത്തും 103 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയും. 26.99 കിമി ആണ് പഞ്ചിന്‍റെ മൈലേജ്. 

ഹ്യുണ്ടായ് ഓറ
പുതിയ സിഎൻജി കാർ വാങ്ങാനുള്ള മറ്റൊരു മികച്ച ഓപ്ഷൻ ഹ്യൂണ്ടായ് ഓറയാണ്. ഹ്യുണ്ടായ് ഓറയിൽ മൂന്ന് സിഎൻജി വേരിയൻ്റുകൾ ലഭ്യമാണ്. 7.48 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് ഓറയുടെ സിഎൻജി വേരിയൻ്റിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില. ഹ്യുണ്ടായ് ഓറ സിഎൻജിയിൽ നിരവധി ആധുനിക ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. 28 കിമി വരെയാണ് കമ്പനി മൈലേജ്. 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം