നികുതി കുറവ്, 26 കിമി മൈലേജുള്ള ഈ ജനപ്രിയ ഫാമിലി കാറിൽ വൻ ലാഭം, വിലക്കുറവ് സിഎസ്‍ഡിയിൽ നിന്നും വാങ്ങുന്നവർക്ക്

Published : Jan 25, 2025, 12:01 PM ISTUpdated : Jan 25, 2025, 01:34 PM IST
നികുതി കുറവ്, 26 കിമി മൈലേജുള്ള ഈ ജനപ്രിയ ഫാമിലി കാറിൽ വൻ ലാഭം, വിലക്കുറവ് സിഎസ്‍ഡിയിൽ നിന്നും വാങ്ങുന്നവർക്ക്

Synopsis

മാരുതി സുസുക്കി എർട്ടിഗ ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ അതായത് സിഎസ്‌ഡിയിൽ നിന്നും വാങ്ങുന്നവരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്‍ടി മാത്രമാണ് ഈടാക്കുന്നത്. ഇവിടെ നിന്ന് ഒരു കാർ വാങ്ങുന്നതിലൂടെ സൈനികർക്ക് വലിയൊരു തുക നികുതി ലാഭിക്കാം. ഇതാ എർട്ടിഗയുടെ സിഎസ്‍ഡി വില വിവരങ്ങൾ

രാജ്യത്തെ ഒന്നാം നമ്പർ 7 സീറ്റർ കാറാണ് മാരുതി സുസുക്കി എർട്ടിഗ. ഈ വാഹനം ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ അതായത് സിഎസ്‌ഡിയിൽ നിന്നും വാങ്ങുന്നവരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്‍ടി മാത്രമാണ് ഈടാക്കുന്നത്. ഇവിടെ നിന്ന് ഒരു കാർ വാങ്ങുന്നതിലൂടെ സൈനികർക്ക് വലിയൊരു തുക നികുതി ലാഭിക്കാം. എർട്ടിഗയുടെ Lxi വേരിയൻ്റിൻ്റെ CSD വില 7.89 ലക്ഷം രൂപയാണ്. 8.69 ലക്ഷം രൂപയാണ് ഇതിൻ്റെ സിവിൽ എക്‌സ് ഷോറൂം വില. അതായത് ഉപഭോക്താക്കൾ ഈ വേരിയൻ്റിൽ 80,000 രൂപ നികുതി ലാഭിക്കുന്നു. ഇതിൻ്റെ എട്ട് വേരിയൻ്റുകൾ ഇവിടെ ലഭ്യമാണ്. അതിൽ 94,000 രൂപ വരെ ലാഭിക്കാം.

കാൻ്റീന് സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിലെ (CSD) മാരുതി സുസുക്കി എട്ടിഗ വിലകളെക്കുറിച്ച് അറിയുന്നതിന് മുമ്പ്, നമുക്ക് സിഎസ്‍ഡിയെ കുറിച്ച് മനസിലാക്കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‍ഡി. ഇന്ത്യയിൽ അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ തുടങ്ഹിയവ ഈ കാന്‍റിനുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു. ഇതിൽ സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവരും ഉൾപ്പെടുന്നു.

അതേസമയം മാരുതി എർട്ടിഗയെക്കുറിച്ച് പറഞ്ഞാൽ ഈ താങ്ങാനാവുന്ന എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 103 പിഎസും 137 എൻഎമ്മും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇതിൽ നിങ്ങൾക്ക് CNG ഓപ്ഷനും ലഭിക്കും. ഇതിൻ്റെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, സിഎൻജി വേരിയൻ്റിൻ്റെ മൈലേജ് 26.11 km/kg ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ കാണാം.

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് എർട്ടിഗയ്ക്ക് ലഭിക്കുന്നത്. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.

ഇന്ത്യയിൽ ടൊയോട്ട ഇന്നോവ, മാരുതി XL6, കിയ കാരൻസ്, മഹീന്ദ്ര മരാസോ, ടൊയോട്ട റൂമിയോൺ, റെനോ ട്രൈബർതുടങ്ങിയ മോഡലുകളോടാണ് മാരുതി സുസുക്കി എർട്ടിഗ മത്സരിക്കുന്നത്. ഒപ്പം ഏഴ് സീറ്റർ വിഭാഗത്തിൽ ഇത് മഹീന്ദ്രയുടെ സ്കോർപിയോ, ബൊലേറോ തുടങ്ങിയ മോഡലുകൾക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?