സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് എയർ ബാഗുകളോ?, കാരണം എണ്ണിപ്പറഞ്ഞ് ഫോറൻസിക് റിപ്പോർട്ട്

Published : Sep 20, 2022, 05:49 PM IST
സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് എയർ ബാഗുകളോ?, കാരണം എണ്ണിപ്പറഞ്ഞ് ഫോറൻസിക് റിപ്പോർട്ട്

Synopsis

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള വഴയിൽ അപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.  മെഴ്‌സിഡസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ  അപകടത്തിൽ പെട്ടായിരുന്നു മിസ്ത്രിയുടെ മരണം


ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള വഴയിൽ അപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.  മെഴ്‌സിഡസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ  അപകടത്തിൽ പെട്ടായിരുന്നു മിസ്ത്രിയുടെ മരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നത് സംബന്ധിച്ച് വലിയ അന്വേഷണവും നടന്നിരുന്നു. ഇപ്പോൾ, അപകടത്തിന്റെ ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നരിക്കുകയാണ്. 

മാരകമായ അപകടത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളാണ് റിപ്പോർട്ട് പറയുന്നത്.  പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാവാം എസ്‌യുവിയിലെ എയർ ബാഗുകളിൽ രണ്ടെണ്ണം വിടരാത്തതെന്നും, ഇത് അപകടമരണത്തിന് കാരണമായി എന്നുമാണ് റിപ്പോർട്ട്. അഹമ്മദാബാദ് - മുംബൈ ഹൈവേയിലെ അമിതവേഗം, ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിങ്, മതിയായ സൂചനാ ബോർഡുകൾ ഇല്ലാത്ത് എന്നിവയടക്കം ഈ അപകടത്തിന് കാരണമായതായി പറയുന്നുണ്ട്. എന്നാൽ, ഈ അപകടത്തിന് പിന്നിൽ ഡ്രൈവറുടെ ക്ഷീണം ഒരു കാരണമായി പോലും ഉള്ള സാധ്യത അന്വേഷണത്തിൽ തള്ളിയിട്ടുണ്ടെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചത്. അപകടസമയത്ത് ആഘാതത്തിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററാണ്. അതേസമയം ഹൈവേയി ഈ ഭാഗത്ത് വേഗതാപരിധി 40 കിലോമീറ്ററായിരുന്നു. അപകടം നടന്ന റോഡ് റീ അലൈൻമെന്റ് ചെയ്യണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. റോഡ് നിർമാണത്തിലെ എഞ്ചിനിയറിങ് പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എയർബാഗുകളെ സംബന്ധിച്ചിടത്തോളം, ഡ്രൈവറുടെ വശത്ത് മുൻഭാഗത്ത് കാൽമുട്ടിനടുത്തുള്ളതും കർട്ടൻ എയർബാഗും പ്രവർത്തിച്ചെങ്കിലും ഇടതുവശത്തുള്ള മുൻ കർട്ടനും പിൻ കർട്ടൻ യൂണിറ്റിലും അവ പ്രവർത്തിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ട് പറയുന്നു.

Read more: പിൻസീറ്റ് ബെല്‍റ്റ്, നടപടി കടുപ്പിച്ച് ഈ ട്രാഫിക്ക് പൊലീസ്, പിഴയില്‍ കുടുങ്ങി നിരവധിപേര്‍!

ദിവസവും 1.6 ലക്ഷം പാസഞ്ചർ വാഹനങ്ങൾ പോകുന്ന  രോഡിൽ വീതി കൂട്ടാനുള്ള സാധ്യത വിദൂരമാണ്.  വലിയ മാറ്റങ്ങൾ വരുത്താൻ പരിമിതികളുണ്ട്.  ഒറ്റവരി അടച്ചിട്ട് നിർമാണം നടത്തിയാലും, ഗതാഗതക്കുരുക്കിന് കാരണമാകും. ഈ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ച് ദില്ലി- മുംബൈ എക്രസ്പ്രെസ് വേയുടെ ഭാഗമായി  വഡോദരയ്ക്കും മുംബൈക്കും ഇടയിൽ ഗ്രീൻഫീൽഡ് സ്ട്രെച്ച് നിർമിക്കുന്നുണ്ടെന്നും, അത് പ്രവർത്തനം തുടങ്ങിയാൽ ഈ ഭാഗങ്ങളിൽ ട്രാഫിക് കുറയുമെന്നും കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം