മിസ്ത്രിയുടെ മരണം, കുറ്റം തങ്ങളുടെയല്ലെന്ന് തുറന്നടിച്ച് ബെൻസ് മുതലാളി!

Published : Sep 16, 2022, 02:20 PM IST
മിസ്ത്രിയുടെ മരണം, കുറ്റം തങ്ങളുടെയല്ലെന്ന് തുറന്നടിച്ച് ബെൻസ് മുതലാളി!

Synopsis

മിസ്‌ത്രി യാത്ര ചെയ്‌ത 2017 മോഡല്‍ ജിഎല്‍സി 220d 4 മാറ്റിക്കിന്‍റേത് ഉൾപ്പെടെ കമ്പനിയുടെ ഏതെങ്കിലും കാറുകളിലെ സുരക്ഷാ വീഴ്ചകൾ ഷ്വങ്ക് നിരസിച്ചു.

ടാറ്റ മോട്ടോഴ്‌സിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന തിരക്കിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതക്കളായ മെഴ്‌സിഡസ് ബെൻസ്. ഇപ്പോഴിതാ, ഇന്ത്യയിൽ, വാഹനാപകടങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിന് ഇന്ത്യൻ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാഴ്ച മുമ്പ് പാൽഘറിൽ വച്ച് നടന്ന അപകടത്തില്‍ ഒരു മെഴ്‌സിഡസ് ജിഎൽസിയുടെ പിൻസീറ്റിലെ യാത്രികനായിരുന്നു മിസ്ത്രി. അപകടം നടക്കുമ്പോൾ മിസ്ത്രിയും പിൻസീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ അപകടം ഇന്ത്യയിലെ റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങളുടെയും നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

മിസ്‌ത്രിയുടെ മരണം, ഞെട്ടല്‍ വിട്ടൊഴിയാതെ ബെൻസ്, ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം അപകടസ്ഥലത്ത്!

“എല്ലാവരും നിയന്ത്രണങ്ങൾക്കനുസൃതമായി പെരുമാറിയാൽ, ഇതിനകം തന്നെ റോഡ് മരണങ്ങളിൽ ഗണ്യമായ കുറവുണ്ടാകും. അത് ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും നാല് ചക്ര വാഹനങ്ങൾക്കും ബാധകമാണ്.." മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ മാർട്ടിൻ ഷ്‌വെങ്ക് പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിച്ച ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷ്വെങ്ക്. മിസ്ത്രിയുടെ മരണം റോഡ് സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ‘വ്യത്യസ്‌തമായ രീതിയിൽ’ അജണ്ടയിൽ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം ലംഘനങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാൻ ട്രാഫിക് നിയമങ്ങൾ നിർദ്ദേശിച്ചിട്ടും മിസ്ത്രിയും സഹയാത്രികനും പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യങ്ങൾ ഉയർന്നു . ഭൂരിഭാഗം ഇന്ത്യക്കാരും പിൻസീറ്റ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും, അപകടം സംഭവിക്കുന്നത് വരെ ട്രാഫിക് പോലീസ് ഒരിടത്തും നിയമം കർശനമായി നടപ്പാക്കിയിരുന്നില്ല എന്നും കമ്പനി പറയുന്നു. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് റോഡുകളിലെ അപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കും എന്നും നിയമം അനുസരിച്ച് പെരുമാറുകയും നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യണം എന്നും ഷ്വെങ്ക് പറഞ്ഞു. 

സൈറസ് മിസ്‍ത്രി പറന്നത് സുരക്ഷയില്‍ മുമ്പനായ ബെൻസ് ജിഎല്‍സില്‍; എന്നിട്ടും മരണം, സംഭവിച്ചത് എങ്ങനെ.!

മിസ്‌ത്രി യാത്ര ചെയ്‌ത 2017 മോഡല്‍ ജിഎല്‍സി 220d 4 മാറ്റിക്കിന്‍റേത് ഉൾപ്പെടെ കമ്പനിയുടെ ഏതെങ്കിലും കാറുകളിലെ സുരക്ഷാ വീഴ്ചകൾ ഷ്വങ്ക് നിരസിച്ചു. "ഉൽപ്പന്നത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഏറ്റവും സുരക്ഷിതമായ വാഹനം നിർമ്മിക്കുന്നതിലും മെഴ്‌സിഡസ് ബെൻസ് മികച്ചുനില്‍ക്കുന്നു.. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾക്ക് പേരുകേട്ടവരാണ് ഞങ്ങൾ.. ഉദാഹരണത്തിന്, ഞങ്ങളുടെ എല്ലാ കാറുകൾക്കും കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും ഉണ്ട്, അവയിൽ ചിലതിന് ഏഴും ചിലതിന് ഒമ്പതെണ്ണവും ഉണ്ട്. ബെൻസ് മെയ്ബാക്കിന് 13 എയർബാഗുകൾ ഉണ്ട്.." അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെട്ട ജിഎൽസി മോഡലിൽ ഏഴ് എയർബാഗുകളും പിൻസീറ്റ് ബെൽറ്റുകളും ഉണ്ടായിരുന്നു.

മിസ്‌ത്രി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാൻ ജർമ്മൻ വാഹന ഭീമന്റെ ഒരു സംഘം തകര്‍ന്ന വാഹനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയില്‍ ഈ സെപ്റ്റംബര്‍ നാലിന് ഉണ്ടായ കാര്‍ അപകടത്തിലാണ് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ടോളും മരിച്ചത്. കാർ ഓടിച്ചിരുന്ന അനഹിത പണ്ടോളിനും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം