എല്ലാവരും തോല്‍ക്കുന്നു, ഡ്രൈവിംഗ് ടെസ്റ്റ് എളുപ്പമാക്കാന്‍ ഈ സര്‍ക്കാര്‍!

By Web TeamFirst Published Aug 7, 2022, 12:55 PM IST
Highlights

ഡ്രൈവിംഗ് ടെസ്റ്റില്‍ പലരും തുടര്‍ച്ചയായി തോല്‍ക്കുന്നു. ട്രാക്കില്‍ മാറ്റം വരുത്താനും ടെസ്റ്റുകള്‍ എളുപ്പമാക്കാനും ഈ സംസ്ഥാന സര്‍ക്കാര്‍

ഗരത്തിലെ വിവിധ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളിൽ മാറ്റങ്ങൾ വരുത്താൻ ദില്ലി സർക്കാർ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകൾക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പരിശോധിക്കാൻ ഗതാഗത വകുപ്പ് രൂപീകരിച്ച സമിതിയാണ് ഭേദഗതികൾ നിർദേശിച്ചത്. ഓഗസ്റ്റ് എട്ട് മുതൽ ഈ മാറ്റങ്ങള്‍ പ്രാബല്യത്തിൽ വരും.

"ഒന്നല്ല.. രണ്ടല്ല.." ഈ സര്‍ക്കാരിനായി 1500 ബസുകളുടെ ഓ൪ഡ൪ കീശയിലാക്കി ടാറ്റ!

ഉദ്യോഗാർത്ഥികൾ അവരുടെ ഡ്രൈവിംഗ് ടെസ്റ്റിൽ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാൽ  തിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഈ പരിഷ്‍കാരങ്ങൾ പ്രധാനമാണെന്നുമാണഅ ദില്ലി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവിംഗ് സുഗമമല്ലാത്ത കാര്യങ്ങൾ കാരണം ആളുകൾ അവരുടെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട ചെയ്യുന്നു. ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് അവസാന സർക്കിളിന്റെ വീതി ചെറുതായത് അടക്കം പരാജയ കാരണങ്ങളില്‍ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ മറ്റ് രണ്ട് സർക്കിളുകളേക്കാൾ, ആളുകൾക്ക് അവരുടെ കാലുകൾ നിലത്ത് വയ്ക്കേണ്ടിവരുന്നതായും ഇത് പലരെയും പരാജയത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. 

സാധാരണയായി ആളുകൾ അവരുടെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ പരാജയപ്പെടുമ്പോള്‍ അവർക്ക് അടുത്ത ആഴ്‌ചയിൽ ഒരു പുതിയ തീയതി ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റുകളിലെ വർദ്ധിച്ചുവരുന്ന തോല്‍വികൾ കാരണം ഇത്തരം മുടങ്ങല്‍ തീയ്യതികളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇത് പുതിയ തീയതികൾ വൈകുന്നതിന് കാരണമാകുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ പുതിയ പരിഷ്‌ക്കരണം ടെസ്റ്റ് ട്രാക്കിലെ അവസാന സർക്കിളിന്റെ വീതി മുമ്പത്തെ രണ്ട് സർക്കിളുകളുടെ വീതിക്ക് സമാനമാക്കുന്നതിലേക്ക് നയിക്കും. കൂടാതെ ആളുകളെ അവരുടെ കാലുകൾ നിലത്ത് കുത്താന്‍ അനുവദിക്കുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബസ് പാതകളിലെ പാർക്കിംഗ്, ദില്ലിയിൽ വലിച്ചുനീക്കിയത് ഇത്രയും വാഹനങ്ങൾ

ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഉദ്യോഗാർത്ഥികളെ മുൻകൂട്ടി അറിയിക്കുന്ന കാര്യവും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. "ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ ഉദ്യോഗാർത്ഥികൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ അവർ പരാജയപ്പെടുമായിരുന്നു. ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്, ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മുൻകൂട്ടി അറിയിക്കണം.." ഉദ്യോഗസ്ഥർ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു .

ഒരു സാധാരണ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിൽ ആറ് വിഭാഗങ്ങൾ ഉൾപ്പെടുന്നു.  എട്ട് ഫോർമേഷനുകൾ, ഓവർടേക്ക് ചെയ്യല്‍, ട്രാഫിക് ജംഗ്ഷനിൽ നിർത്തല്‍, റാംപിൽ നിർത്തി വാഹനം പിന്നോട്ട് പോകാതെ മുന്നോട്ട് നീക്കല്‍, 120 സെക്കൻഡിൽ എസ് രൂപീകരണം, 90 സെക്കൻഡിന് അകം സമാന്തര പാർക്കിംഗ് എന്നിവയാണവ. 

ചിത്രം : പ്രതീകാത്മകം

പുണ്യനദിയിലൂടെ അര്‍ദ്ധനഗ്നനായി ബൈക്കോടിച്ച് യുവാവ്, എട്ടിന്‍റെ പണിയുമായി പൊലീസ്!

click me!