മാര്‍ച്ചിലെ വിറ്റു തീര്‍ക്കല്‍ ചൂടുപിടിക്കുന്നു, ഞെട്ടിക്കും വിലക്കിഴിവുമായി മാരുതി!

Published : Mar 15, 2023, 02:06 PM IST
മാര്‍ച്ചിലെ വിറ്റു തീര്‍ക്കല്‍ ചൂടുപിടിക്കുന്നു, ഞെട്ടിക്കും വിലക്കിഴിവുമായി മാരുതി!

Synopsis

തിരഞ്ഞെടുത്ത കാറുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പരമാവധി 64,000 രൂപ വരെ കമ്പനി ഓഫര്‍ ചെയ്യുന്നാതയാണ് റിപ്പോര്‍ട്ടുകള്‍. 

സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തിലാണ് നമ്മൾ. 2023 മാർച്ച് പല കാരണങ്ങളാൽ പ്രധാനമാണ്. കാരണം പുതിയ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആരംഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ച ഈ വർഷത്തെ ഗ്രാൻറുകൾ എല്ലാ വകുപ്പുകളിലും എത്തും. പുതിയ സാമ്പത്തിക നയം, പുതിയ പദ്ധതികൾ നടപ്പാക്കും. അതിനാൽ, ചില ഓട്ടോമൊബൈൽ കമ്പനികൾ സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തിൽ സ്റ്റോക്ക് ക്ലിയറൻസ് ആരംഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, നടപ്പ് സാമ്പത്തിക വർഷത്തിലെ വിൽപ്പന റെക്കോർഡ് മെച്ചപ്പെടുത്തുന്നതിനുള്ള ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത കാറുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. പരമാവധി 64,000 രൂപ വരെ കമ്പനി ഓഫര്‍ ചെയ്യുന്നാതയാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തുടനീളം മാരുതി സുസുക്കി ഈ ഓഫർ നൽകിയിട്ടുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫർ, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ഉപഭോക്താക്കൾക്കുള്ള മറ്റ് ചില ഓഫറുകൾ. ഏറ്റവും കൂടുതൽ വിൽപ്പന റെക്കോർഡുള്ള മാരുതി സുസുക്കി വാഗൺആറിന് പരമാവധി കിഴിവ് നൽകുന്നു. ആകെ 64,000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന് മൊത്തം 54,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉൾപ്പെടുന്നു. മാരുതി സുസുക്കി എസ് പ്രസോ, ആൾട്ടോ കാറുകൾക്ക് മൊത്തം 49,000 രൂപ കിഴിവ് നൽകിയിട്ടുണ്ട്. 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 4,000 രൂപയുടെ കോർപ്പറേറ്റ് ഓഫറും ഇതിൽ ഉൾപ്പെടുന്നു. 

മാരുതി സുസുക്കി സെലേറിയോ കാറിന് മൊത്തം 44,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെലേറിയോ കാറിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് ഓഫറും നൽകിയിട്ടുണ്ട്. മാരുതി സുസുക്കി ആൾട്ടോ 800 ന് 38,000 രൂപയുടെ കിഴിവാണ് നല്‍കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 4,000 രൂപയുടെ കോർപ്പറേറ്റ് ഓഫറും ഇതിൽ ഉൾപ്പെടുന്നു.

മാരുതി ഡിസയർ കാറിന് 10,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. ഡിസയർ കാറിന് ക്യാഷ് ഡിസ്‌കൗണ്ടോ കോർപ്പറേറ്റ് ഓഫറോ ഇല്ല. എക്സ്ചേഞ്ച് ഓഫർ മാത്രം. മാരുതി സുസുക്കി പ്രഖ്യാപിച്ച ഓഫർ മാർച്ച് 31ന് അവസാനിക്കും.

ശ്രദ്ധിക്കുക: മാരുതി സുസുക്കി ഓഫറുകള്‍ രാജ്യത്തെ ഓരോ നഗരത്തിനും സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ഇത് മാത്രമല്ല, നെക്‌സ, അരീന ഡീലർമാരുടെ ഓഫറും മാറും. അതിനാൽ ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാൻ അടുത്തുള്ള ഡീലറെ ബന്ധപ്പെടുക
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ