ഒരു കിടിലന്‍ എസ്‍യുവിയുടെ പണിപ്പുരയില്‍ ഹോണ്ട

Published : Aug 07, 2022, 10:07 AM IST
ഒരു കിടിലന്‍ എസ്‍യുവിയുടെ പണിപ്പുരയില്‍ ഹോണ്ട

Synopsis

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി 2023 മാർച്ച് - ജൂൺ കാലയളവില്‍ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട ആഗോള വിപണികൾക്കായി ഒരു അഭൂതപൂർവമായ കോംപാക്റ്റ് എസ്‌യുവി ഒരുക്കുന്നതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ എസ്‌യുവി ജാപ്പനീസ് അല്ലെങ്കിൽ യൂറോപ്യൻ-സ്പെക്ക് എച്ച്ആർ-വിയെക്കാൾ ചെറുതായിരിക്കും എന്നും ടൊയോട്ട യാരിസ് ക്രോസിന് എതിരായി സ്ഥാനം പിടിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി 2023 മാർച്ച് - ജൂൺ കാലയളവില്‍ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

2022 ഹോണ്ട BR-V 7-സീറ്റർ തായ്‌ലൻഡിൽ

ഈ കോംപാക്റ്റ് എസ്‌യുവി നിലവിലെ ഫിറ്റ് അല്ലെങ്കിൽ ഹോണ്ട ജാസിന്‍റെ ഇന്റർനാഷണൽ-സ്പെക്ക്  അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. അത് തായ്-സ്പെക്ക് സിറ്റി ആര്‍എസിനും കരുത്ത് പകരും. പുതിയ സിറ്റി ആര്‍എസില്‍ ഈ എഞ്ചിൻ 5,500rpm-ൽ 120bhp കരുത്തും 2,000-4,500rpm-ൽ 173Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്‍പീഡ് കണ്ടിന്യൂസ് വേരിയബിൾ ട്രാൻസ്മിഷൻ (സിവിടി) സ്റ്റാൻഡേർഡായി വരും.

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് സിറ്റി ഹൈബ്രിഡിനും ഫിറ്റിനും കരുത്ത് പകരുന്ന 1.5 ലിറ്റർ ഇ:എച്ച്ഇവി ലഭിക്കാനുള്ള സാധ്യതയുണ്ട്. അറ്റ്കിൻസൻ സൈക്കിളിൽ പ്രവർത്തിക്കുന്ന 98 ബിഎച്ച്പി, 1.5 എൽ പെട്രോൾ അടങ്ങുന്ന ഹൈബ്രിഡ് സിസ്റ്റം ആണിത്. പവർട്രെയിനിനെ രണ്ട് ഇലക്ട്രിക് മോട്ടോറുകളും സഹായിക്കുന്നു - ഒന്ന് ജനറേറ്ററായും മറ്റൊന്ന് ട്രാക്ഷൻ മോട്ടോറായും പ്രവർത്തിക്കുന്നു. പരമാവധി ഉപയോഗിക്കാവുന്ന പവർ 126bhp ആണ്, പരമാവധി സംയുക്ത ടോർക്ക് 253Nm ആണ് ((എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത് 127Nm & ഇലക്ട്രിക് മോട്ടോർ 253Nm വാഗ്ദാനം ചെയ്യുന്നു)

30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

ആര്‍ എസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ മാസം ഇന്തോനേഷ്യയിൽ അവതരിപ്പിക്കാനും ഹോണ്ട പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട് . ടൊയോട്ട റെയ്‌സ്, ഡൈഹാറ്റ്‌സു റോക്കി, കിയ സോനെറ്റ് എന്നിവയ്‌ക്കെതിരെ ഈ മോഡൽ സ്ഥാനം പിടിക്കും.

അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യൻ വിപണിയിലെ പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി. ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഇത് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ-സ്പെക്ക് മോഡലിന്റെ ഉത്പാദനം 2023 ഓഗസ്റ്റിൽ ആരംഭിക്കും . പുതിയ മോഡൽ ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളോട് മത്സരിക്കും. സിറ്റി സെഡാനുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാൻ സാധ്യതയുണ്ട്.

2023 ഹോണ്ട സിവിക് ടൈപ്പ് R വെളിപ്പെടുത്തി

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ