ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ അതിശയിപ്പിക്കും വിലക്കിഴിവ്, കേട്ടാൽ നിങ്ങൾ അത് വാങ്ങാൻ പദ്ധതിയിടും!

Published : Feb 15, 2025, 12:44 PM ISTUpdated : Feb 15, 2025, 01:40 PM IST
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ അതിശയിപ്പിക്കും വിലക്കിഴിവ്, കേട്ടാൽ നിങ്ങൾ അത് വാങ്ങാൻ പദ്ധതിയിടും!

Synopsis

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് ഈ മാസം 20,000 രൂപ വരെ കിഴിവ് ലഭ്യമാണ്. ജി & വി (പെട്രോൾ എംടി/എടി) വേരിയന്റിന് 20,000 രൂപയും എസ് & ഇ (പെട്രോൾ എംടി/എടി) വേരിയന്റിന് 11,000 രൂപയുമാണ് എക്സ്ചേഞ്ച് ബോണസ്.

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ വാഹന നിരയിൽ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് കാലയളവ് ഉള്ള മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ഈ കാറിനുള്ള ആവശ്യകതയും ഉയർന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഓരോ സാമ്പത്തിക വർഷവും അതിന്റെ വിൽപ്പനയിൽ ശക്തമായ വർദ്ധനവ് കാണപ്പെടുന്നു. എങ്കിലും ഈ കാറിന്റെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം ഒരു ചെറിയ കിഴിവും നൽകുന്നു. ഈ കാർ വാങ്ങുന്നതിലൂടെ 20,000 രൂപ വരെ ലാഭിക്കാൻ കഴിയും. ജി & വി (പെട്രോൾ എംടി/എടി) വേരിയന്റിന് 20,000 രൂപയും എസ് & ഇ (പെട്രോൾ എംടി/എടി) വേരിയന്റിന് 11,000 രൂപയും എക്സ്ചേഞ്ച് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.14 ലക്ഷം രൂപയാണ്. 

അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സവിശേഷതകൾ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിയിൽ 1.5 ലിറ്റർ കെ-സീരീസ് എഞ്ചിൻ ഉൾപ്പെടുന്നു, ഇത് 5500 ആർപിഎമ്മിൽ 86.63 ബിഎച്ച്പി പവറും 4200 ആർപിഎമ്മിൽ 121.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവിയിലെ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ടൊയോട്ട നേരത്തെ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസയിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് വാഗ്ദാനം ചെയ്തിരുന്നു.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിയിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. ഇതിന്റെ മൈലേജ് 26.6 KM/KG ആണ്. അതേസമയം ഗ്രാൻഡ് വിറ്റാര സിഎൻജിയുടെ മൈലേജും സമാനമാണ്. ഹൈറൈഡർ സ്ട്രോങ്-ഹൈബ്രിഡിന് 0.76 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് 29.97 kmpl നൽകുന്നു.

ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ്, 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്നിവ ഇതിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ടൊയോട്ടയുടെ ഐ-കണക്റ്റ് സോഫ്റ്റ്‌വെയറും ഇതിന് ലഭിക്കുന്നു. ഇത് നിങ്ങളുടെ ഡ്രൈവിംഗ് എളുപ്പമാക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!