കാറോടിക്കുന്നതിനിടെ ഫോണ്‍ നോട്ടം; ലൈസന്‍സ് കിട്ടി 10 മിനുട്ടിനുള്ളില്‍ കാര്‍ തോട്ടിലേക്ക് മറിച്ചിട്ട് ഡ്രൈവര്‍

Web Desk   | Asianet News
Published : Mar 06, 2020, 01:13 PM IST
കാറോടിക്കുന്നതിനിടെ ഫോണ്‍ നോട്ടം; ലൈസന്‍സ് കിട്ടി 10 മിനുട്ടിനുള്ളില്‍ കാര്‍ തോട്ടിലേക്ക് മറിച്ചിട്ട് ഡ്രൈവര്‍

Synopsis

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതില്‍ ആശംസകളറിയിച്ചുള്ള സന്ദേശങ്ങള്‍ക്ക് മറുപടി പറയുന്ന തിരക്കിലായിരുന്നു ഇയാള്‍...

ബീജിംഗ്: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പാസായി 10 മിനുട്ട് കഴിയും മുമ്പ് കാര്‍ നദിയിലേക്ക് മറിച്ചിട്ട് ഡ്രൈവര്‍. ചൈനയിലെ സാങ് എന്ന യുവാവാണ് അപകടം വരുത്തിവച്ചത്. നദിക്ക് മുകളിലുള്ള, ഇരുവശങ്ങളിലും കൈവരികളില്ലാത്ത ഇടുങ്ങിയ പാലത്തിലൂടെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ വണ്ടിയോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതില്‍ ആശംസകളറിയിച്ചുള്ള സന്ദേശങ്ങള്‍ക്ക് മറുപടി പറയുന്ന തിരക്കിലായിരുന്നു ഇയാള്‍. ഫെബ്രുവരി 21 നാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സുന്യുയ് ട്രാഫിക് പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവിട്ടത്. 

''വണ്ടിയോടിക്കുന്നതിനിടെ മൊബൈലില്‍ വന്ന ചില സന്ദേശങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. തൊട്ടുമുന്നില്‍ രണ്ട് പേരെ കണ്ടപ്പോള്‍ ഭയന്ന ഞാന്‍ വാഹനം തിരിച്ചതോടെ നേരെ നദിയില്‍ വീഴുകയായിരുന്നു'' - സാങ് അപകടത്തോട് പ്രതികരിച്ചു. കാറിന്‍റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ ഡൈവര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം