നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

Published : Jul 13, 2022, 11:54 PM IST
നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

Synopsis

മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം

നത്ത മഴയാണ്. നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരുന്നത്. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

1. മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക

2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം

3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

4. വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക

5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക

6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക

7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക

8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക

9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം

10.നനവുള്ള റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം

പോര്‍ഷെയുടെ പൂജ ആഘോഷമാക്കി മംമ്ത; കുടുംബത്തോടൊപ്പം താരം ഗുരുവായൂരിൽ

മറക്കരുത്, വൈപ്പറിനും വേണം പരിഗണന

 

നത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

1.  വൈപ്പറുകൾ ഉയർത്തി വക്കുക
വെയിലത്ത് ദീർഘ നേരം പാർക്കു ചെയ്‍താൽ വൈപ്പറുകൾ ഉയർത്തി വയ്ക്കുന്നത് അവയുടെ ആയുസ് വർദ്ധിപ്പിക്കും.

2.ഇടക്കിടെ ബ്ലേഡുകൾ മാറിയിടുക
സ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗ രഹിതമാകും. എന്നാൽ സിന്തറ്റിക് റബറു കൊണ്ട് ഉണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടുക. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും.

3. തണുപ്പ്
തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

4. പുതിയ വൈപ്പറുകൾ
ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്‍ദം ഉണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക.

ഈ കിടിലന്‍ സുരക്ഷാ സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന അഞ്ച് കാറുകൾ

5. പൊടിപടലങ്ങൾ നീക്കം ചെയ്യുക
ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ചില്ലിൽ പോറൽ വീഴുന്നതിൽ നിന്ന് രക്ഷിക്കും.

ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?