മദ്യപിച്ച് ബൈക്കില്‍ കുഴഞ്ഞോടി യുവാവ്, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍!

By Web TeamFirst Published Jul 10, 2021, 11:17 PM IST
Highlights

മദ്യപാനിയായ ഒരു മനുഷ്യന്‍റെ അശ്രദ്ധമായ ഡ്രൈവിംഗ് റോഡിൽ മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കിയ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി യൂട്യൂബില്‍ ഉള്‍പ്പെടെ വൈറലാണ്. 

ട്രാഫിക് നിയമങ്ങൾ കൃത്യമായി അനുസരിക്കുകയും റോഡിൽ എത്ര ശ്രദ്ധ ചെലുത്തിയാലും ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റുകൾക്ക് നമ്മളും ഇരയാകേണ്ടിവരും. മറ്റുള്ളവരുടെ അശ്രദ്ധ മൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. മദ്യപാനിയായ ഒരു മനുഷ്യന്‍റെ അശ്രദ്ധമായ ഡ്രൈവിംഗ് റോഡിൽ മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കിയ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി യൂട്യൂബില്‍ ഉള്‍പ്പെടെ വൈറലാണ്. 

തെലങ്കാനയിൽ വികരാബാദ് ഷെവെല്ല റോഡില്‍ ഇബ്രാഹിംപള്ളി ഗേറ്റില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സൈബർബാദ് ട്രാഫിക് പൊലീസാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.  മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവ് ഒരു വട്ടം വീണതിന് ശേഷം വീണ്ടും മുന്നോട്ട് പോയപ്പോഴായിരുന്നു അപകടം. 

വേഗത്തിൽ സഞ്ചരിക്കുന്ന കാറുകളെയും ബൈക്കുകളെയും തടഞ്ഞുകൊണ്ട് റോഡിൽ കഴിയുന്നത്ര വേഗത്തിൽ മദ്യപന്‍ ബൈക്ക് ഓടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവാവ് വന്നിടിക്കാതിരിക്കാൻ പല വാഹനങ്ങളും വെട്ടിച്ചു മാറ്റിയെങ്കിലും ഒടുവില്‍ ഒരു കാറിൽ ചെന്നിടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നെന്നും മദ്യലഹരിയിൽ മറ്റുള്ളവർക്ക് ഭീഷണിയുണ്ടാക്കി വാഹനമോടിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

ഷെവല്ലയിലെ ഇബ്രാഹിംപള്ളി ഗേറ്റിൽ സിസിടിവിയിൽ റെക്കോർഡ് ചെയ്‍ത വീഡിയോ ആണ് സൈബരാബാദ് ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്‍തത്. പശ്ചാത്തല സംഗീതവും ഇമോജികളും ചേർത്ത് ആകർഷകമാക്കിയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ ‘മദ്യപിച്ച് വാഹനമോടിക്കരുത്’എന്ന അവബോധം സൃഷ്‍ടിക്കുന്നതിനാണ് സൈബരാബാദ് പൊലീസിന്‍റെ ഈ ശ്രമം. നിലവിൽ  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!