പൂസായി, യുവതി റെയില്‍പ്പാളത്തിലൂടെ കാറോടിച്ചത് കിലോമീറ്ററുകള്‍ !

Web Desk   | Asianet News
Published : Nov 20, 2020, 09:18 AM IST
പൂസായി, യുവതി റെയില്‍പ്പാളത്തിലൂടെ കാറോടിച്ചത് കിലോമീറ്ററുകള്‍ !

Synopsis

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 25കാരി. വീഡിയോ വൈറല്‍

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകളോളം കാർ ഓടിച്ച 25കാരിയെ പൊലീസ് പിടികൂടി. സ്‍പെയിനിലെ മലാഗയില്‍ അടുത്തിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോഡിലൂടെ വരുന്ന കാര്‍ ട്രാക്കിലേക്ക് പ്രവേശിച്ച ശേഷം ട്രാക്കിലൂടെ ഓടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. 

അര്‍ദ്ധരാത്രിയില്‍ ഏകദേശം ഒന്നരക്കിലോമീറ്റർ മെട്രോ ട്രാക്കിലൂടെയാണ് യുവതി കാർ ഓടിച്ചത്. കിലോമീറ്ററുകൾ ഓടിയ ശേഷം ഒരു ടണലിനു മുന്നിൽ മൂന്നു ടയറും പൊട്ടി കുടുങ്ങിയതിന് ശേഷമാണ് യുവതി കാർ നിർത്തിയത്. ട്രാക്കിലൂടെ ഓടുന്ന കാറിനെ നിർത്താൻ സുരക്ഷ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ നിര്‍ത്താതെ കാര്‍ പാഞ്ഞു. ഒടുവിൽ ടയർ പൊട്ടി കുങ്ങിയതോടെ കാർ നിർത്തി യുവതി പുറത്തിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

യുവതിയുടെ രക്തപരിശോധനയിൽ അനുവദനീയമായതിലും മൂന്നു മടങ്ങ് കൂടുതലായിരുന്നു മദ്യത്തിന്റെ അളവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ്  സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. 

ട്രാക്കുകൾക്കിടയിൽ കാർ കുടുങ്ങിയതു കാരണം രണ്ടു മണിക്കൂറോളം ട്രെയിൻ സർവീസുകൾ വൈകിയെന്നും വളരെ സമയം പണിപ്പെട്ടാണ് വാഹനം ട്രാക്കിൽ നിന്നും നീക്കം ചെയ്‍തതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

PREV
click me!

Recommended Stories

സോറെന്‍റൊ ഇന്ത്യയിലേക്ക്; കിയയുടെ പുതിയ ഹൈബ്രിഡ് തന്ത്രം
കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്ത്തി ഇന്നോവ മുതലാളി