2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാറ്റി

Web Desk   | Asianet News
Published : Nov 21, 2020, 12:27 PM IST
2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാറ്റി

Synopsis

ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി പാനിഗാലെ V4 SP -യുടെ പുതുതലമുറയെ അവതരിപ്പിച്ചതായി ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി പാനിഗാലെ V4 SP -യുടെ പുതുതലമുറയെ അവതരിപ്പിച്ചതായി ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

1103 സിസി ഡെസ്‌മോസെഡിസി സ്‌ട്രേഡേല്‍ എഞ്ചിനില്‍ നിന്നാണ് പാനിഗാലെ V4 SP ന്‍റെ ഹൃദയം. ഇത് അടിസ്ഥാന പാനിഗാലെ V4, V4S മോഡലുകളേയും ശക്തിപ്പെടുത്തുന്നു. ഈ യൂണിറ്റ് ഇപ്പോള്‍ യൂറോ -5 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും 13,000 rpm -ല്‍ 214 bhp കരുത്തും 9000 rpm -ല്‍ 124 Nm torque ഉം പുറപ്പെടുവിക്കുന്നു. സൂപ്പര്‍ലെഗെറ, V4R എന്നിവ പോലെ, ഇതിന് STM EVO-SBK ഡ്രൈ ക്ലച്ച് ലഭിക്കുന്നു, ഇതിന് ബാഗ്രൗണ്ടില്‍ ഡെസ്‌മോസെഡിസി സ്‌ട്രേഡേലില്‍ നിന്നുള്ള പതിവ് ഗ്രൗളും വരുന്നു.  

ജിപിഎസ് മൊഡ്യൂളുള്ള ഡ്യുക്കാട്ടി ഡാറ്റ അനലൈസര്‍+ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ അപ്ഡേറ്റുകള്‍ക്ക് പുറമേ, കോര്‍ണറിംഗ് ABS, വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന പതിവ് ഇലക്ട്രോണിക് പാക്കേജും ഇതിലുണ്ട്. പാനിഗാലെ V4 SP ഒരൊറ്റ നിറത്തില്‍ മാത്രമേ ലഭ്യമാകൂ. ടാങ്കില്‍ സില്‍വര്‍ ഉള്‍പ്പെടുത്തലുകളുള്ള ബ്ലാക്ക് പെയിന്റ് ഡ്യുക്കാറ്റിയുടെ മോട്ടോ GP, WSB ടീമുകള്‍ ഉപയോഗിക്കുന്ന ‘വിന്റര്‍ ടെസ്റ്റ്’ നിറങ്ങളുടെ ആദര സൂചകമാണ്.

ഡൈനാമിക്‌സിന്റെ കാര്യത്തില്‍, ഇത് V4S -ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല രണ്ടാമത്തേതിന്റെ ഓഹ്ലിന്‍സ് നിക്‌സ് 30 ഫോര്‍ക്ക്, TTX 36 റിയര്‍ ഷോക്ക്, ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപ്പര്‍ എന്നിവയും വരുന്നു. സെമി-ആക്റ്റീവ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുത്തുന്നത് പ്രാരംഭ റൈഡര്‍മാര്‍ക്ക് V4 SP -യില്‍ കൂടുതല്‍ സുഖകരമാകുമെന്ന് സൂചിപ്പിക്കുന്നു. ഭാരം കുറഞ്ഞ അഞ്ച്-സ്പോക്ക് കാര്‍ബണ്‍ വീലുകള്‍, ഡ്രൈ ക്ലച്ച്, ബ്രെംബോ 330 mm ഡിസ്‌കുകള്‍, ബ്രേക്ക് കാലിപ്പറുകള്‍, മാസ്റ്റര്‍ സിലിണ്ടറുകള്‍, കാര്‍ബണ്‍ ഫൈബര്‍ വിംഗ്ലെറ്റുകള്‍ എന്നിവ സൂപ്പര്‍ലെഗെറയില്‍ നിന്നുള്ളവയാണ്. V4S -നേക്കാള്‍ 1.4 കിലോഗ്രാം ഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ