
ഡ്യുക്കാട്ടി ലിമിറ്റഡ് എഡിഷൻ പാനിഗേൽ V2 (Ducati limited edition Panigale V2) മാർച്ച് 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ടീസറുകൾ കമ്പനി പുറത്തിറക്കിയെന്നും വാഹനം മാർച്ച് 16 ന് പുറത്തിറക്കും എന്നും ബൈക്ക് വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ
ഈ മോട്ടോർസൈക്കിൾ പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ അല്ലെങ്കിൽ പാനിഗാലെ V2 ബെയ്‌ലിസ് ഒന്നാം ചാമ്പ്യൻഷിപ്പിന്റെ 20-ാം വാർഷികപ്പതിപ്പ് ആയിരിക്കും. ട്രോയ് ബെയ്‌ലിസിന് സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ മൂന്ന് ലോക SBK കിരീടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ഈ മോട്ടോർസൈക്കിൾ പരിമിതമായ എണ്ണത്തിൽ ലഭ്യമാണ്. കൂടാതെ, ബെയ്‌ലിസിന്റെ ആദ്യ ലോക കിരീടത്തിന് കരുത്തേകിയ 2001 996 R-ൽ നിന്നുള്ള ചുവപ്പും പച്ചയും വെള്ളയും നിറത്തിലുള്ള ലിവറികളുമുണ്ട്. അദ്ദേഹത്തിന്റെ റേസ് നമ്പർ '21', ഇന്ധന ടാങ്കിലെ ഓട്ടോഗ്രാഫ് എന്നിവയും ഇതിലുണ്ട്.
ഡ്യുക്കാട്ടി പാനിഗേൽ V2 ബെയ്‌ലിസ് എഡിഷനിലെ ഹാർഡ്‌വെയറിൽ ഓഹ്ലിൻസ് NX30 ഫ്രണ്ട് ഫോർക്കുകൾ, TTX36 റിയർ ഷോക്ക് അബ്‌സോർബർ, സ്റ്റിയറിംഗ് ഡാംപർ എന്നിവ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ മൂന്ന് കിലോഗ്രാം ഭാരം കുറവാണ്. ഇലക്‌ട്രോണിക് റൈഡർ എയ്‌ഡുകളുടെ കാര്യത്തിൽ, കോർണറിംഗ് എബിഎസ്, ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ (റേസ്, സ്‌പോർട്‌സ് , സ്ട്രീറ്റ്) എന്നിവയുമായാണ് ഇത് വരുന്നത്. എന്നിരുന്നാലും, എഞ്ചിൻ അതേപടി തുടരുന്നു. അലുമിനിയം ഫ്രെയിമിൽ ഇരിക്കുന്ന 955 സിസി, എൽ-ട്വിൻ മോട്ടോർ 152 ബിഎച്ച്പിയും 104 എൻഎം ടോർക്കും നൽകുന്നു.
ഇപ്പോൾ, സ്റ്റാൻഡേർഡ് പനിഗാലെ V2 ന്റെ എക്സ്-ഷോറൂം വില 17.49 ലക്ഷം രൂപയാണ്. കൂടാതെ എല്ലാ ഫീച്ചറുകളും ലിവറിയും പരിമിതമായ ലഭ്യതയും ഉള്ളതിനാൽ, സ്പെഷ്യൽ എഡിഷൻ മോഡലിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പ്രീമിയം ചിലവാകും.
സസ്‌പെൻഷൻ മാറ്റങ്ങളോടെ 2022 ഡ്യുക്കാറ്റി മള്‍ട്ടിസ്‍ട്രാഡ V4S2
പുതിയ ലിമിറ്റഡ് എഡിഷൻ എക്‌സ് ഡിയാവേല്‍ (XDiavel Nera) ന് ശേഷം, പുതുതായി അപ്‌ഡേറ്റ് ചെയ്ത 2022 മൾട്ടിസ്‍ട്രാഡ V4S (2022 Ducati Multistrada V4S) അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ ഐക്കണിക്ക് ഇറ്റാലിയന്‍ (Italian) ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി പുറത്തിറക്കി. വാർഷിക അപ്‌ഡേറ്റിനൊപ്പം, ശ്രദ്ധേയമായ ചില ഉപകരണ അപ്‌ഡേറ്റുകളും പുതിയ ബാഹ്യ വർണ്ണ ഷേഡുകളും മോട്ടോർസൈക്കിളിന് ഡ്യുക്കാറ്റി നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ പനിഗാലെ V4 അവതരിപ്പിച്ച് ഡ്യുക്കാറ്റി
മൾട്ടിസ്ട്രാഡ V4S ഇപ്പോൾ വൈറ്റ് ഓപ്ഷനിൽ വാങ്ങാനും ലഭ്യമാണ്. ‘ഐസ്ബർഗ് വൈറ്റ്’ എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. പുതിയ ഷേഡിന് പുറമെ, സസ്പെൻഷൻ സജ്ജീകരണത്തിലേക്കുള്ള ഒരു അപ്‌ഡേറ്റും ബൈക്കിന് ലഭിക്കുന്നു. ബൈക്കിന്റെ പ്രീലോഡ് ലെവൽ മിനിമം ആയി കുറച്ചുകൊണ്ട് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഉയരം കുറയ്ക്കാൻ ഉപയോക്താവിന് ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്. ഇത് മോട്ടോർസൈക്കിളിനെ കൂടുതൽ പ്രായോഗികമാക്കുന്നു. പ്രത്യേകിച്ച് ഒരു സാഹസിക ബൈക്കിൽ കാലുകൾ താഴ്ത്താൻ പാടുപെടുന്ന ഉയരം കുറഞ്ഞ റൈഡർക്ക്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഹാർലി-ഡേവിഡ്‌സണിന്റെ പാൻ അമേരിക്ക എഡിവിയിലും ഈ സവിശേഷത കാണാം.
ഈ മാറ്റങ്ങൾ കൂടാതെ, ബൈക്കിന് ചില സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നൽകിയിട്ടുണ്ട്. അതിനാൽ മോട്ടോർസൈക്കിളിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൂടുതൽ ഉപയോക്തൃ സൗഹൃദമായി മാറിയെന്ന് പറയപ്പെടുന്നു. മൾട്ടിസ്റ്റാർഡ V4S മോട്ടോർസൈക്കിളുകളുടെ നിലവിലെ ഉടമകൾക്കും ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് യാതൊരു നിരക്കും കൂടാതെ നൽകും.
Okhi 90 : ബൈക്കിന്‍റെ ലുക്ക്, എണ്ണ വേണ്ട, പേര് ഓഖി 90; കിടിലന്‍ സ്‍കൂട്ടറുമായി ഒഖിനാവ!
നവീകരിച്ച മൾട്ടിസ്ട്രാഡ V4S-ന്റെ ഹൃദയഭാഗത്ത് V4 ഗ്രാന്‍റ് ടൂറിസ്‍മോ കരുത്തു പകരുന്നത് തുടരുന്നു. അത് 170 hp പരമാവധി കരുത്തും 8,750 rpm-ൽ 125 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. മൾട്ടിസ്ട്രാഡ V4 കുടുംബത്തിനായി ഡ്യുക്കാറ്റി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ എഞ്ചിൻ. പുതുതായി അപ്‌ഡേറ്റ് ചെയ്ത മൾട്ടിസ്‌ട്രാഡ V4S ഈ വർഷാവസാനം ഇന്ത്യൻ വിപണിയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.