വീണ്ടും ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് അപകടം; ഉടമ സാഹസികമായി രക്ഷപ്പെട്ടു

By Web TeamFirst Published Apr 30, 2022, 11:13 PM IST
Highlights

വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാർ ഓടിയെത്തി തീയണച്ചു. എന്നാൽ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് (Electric Scooter) തീപിടിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ വ്യവസായ കേന്ദ്രമായ ഹൊസൂരിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറായ ഉടമ സാഹസികമായി രക്ഷപ്പെടുകയായിരുന്നു. ഹൊസൂർ സ്വദേശി സതീഷ് കുമാർ തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് പെട്ടെന്ന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ചാടിയതിനാൽ ജീവൻ രക്ഷപ്പെട്ടു. വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാർ ഓടിയെത്തി തീയണച്ചു. എന്നാൽ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സതീഷ് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പെട്ടെന്ന് തീപിടിച്ചത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടർന്ന് വെല്ലൂർ ജില്ലയിൽ മാർച്ചിൽ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടിൽ ചാർജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചിരുന്നു. 

മുറിയിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു, ഭാര്യ ​ഗുരുതരാവസ്ഥയിൽ

അമരാവതി: ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശനിയാഴ്ച വിജയവാഡ‌യിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പുക ശ്വസിച്ച് കുട്ടികൾക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോൾ ആരോ​ഗ്യവാന്മാരാണെന്നും പൊലീസ് പറഞ്ഞു. ഡിടിപി തൊഴിലാളിയായിരുന്ന കെ ശിവകുമാർ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക്ക് വാങ്ങിയത്.

വാഹനത്തിൽ നിന്ന് ഊരുമാറ്റാവുന്ന  ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പൊലീസ് ഇൻസ്‌പെക്ടർ വി ജാനകി രാമയ്യ പറഞ്ഞു. സ്‌ഫോടനത്തിൽ വീട്ടിൽ തീപിടിത്തമുണ്ടായി, എയർ കണ്ടീഷനും മെഷീനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കുടുങ്ങിയ കുടുംബത്തെ പുറത്തെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു.  മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇലക്ട്ല ക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

click me!