ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും സ്റ്റാർ റേറ്റിംഗുകൾ നൽകാൻ നീക്കം

Published : Jun 30, 2026, 12:38 PM IST
EV scooter

Synopsis

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഊർജ്ജക്ഷമത അളക്കാൻ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) പുതിയ സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഊർജ്ജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് 1 മുതൽ 5 വരെ സ്റ്റാർ റേറ്റിംഗ് നൽകുന്ന ഈ സംവിധാനം, ഉപഭോക്താക്കൾക്ക് മികച്ച വാഹനം തിരഞ്ഞെടുക്കാൻ സഹായിക്കും.

ലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ഊർജ്ജ ഉപഭോഗ റേറ്റിംഗ് ഉടൻ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്വൈ. ദ്യുതി മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും  സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഒരു ഡ്രാഫ്റ്റ് പുറത്തിറക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് ഒന്ന് മുതൽ 5 വരെ സ്റ്റാർ റേറ്റിംഗ് നൽകുന്ന അതേ രീതിയിൽ ഈ സംവിധാനം പ്രവർത്തിക്കും. ഡ്രാഫ്റ്റ് പ്രകാരം, വൈദ്യുത ഇരുചക്ര വാഹനങ്ങളെ അവയുടെ ഊർജ്ജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ റേറ്റുചെയ്യും.

ഈ ഇരുചക്ര വാഹനങ്ങൾക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിക്കും

100 കിലോമീറ്ററിന് 3.24 മുതൽ 3.78 kWh വരെ വൈദ്യുതി ഉപഭോഗമുള്ള വാഹനങ്ങൾക്ക് 1-സ്റ്റാർ റേറ്റിംഗ് ലഭിക്കും. 3.24 kWh ൽ താഴെയും 2.69 kWh ൽ കൂടുതലും വൈദ്യുതി ഉപഭോഗമുള്ള മോഡലുകൾക്ക് 2-സ്റ്റാർ റേറ്റിംഗ് ലഭിക്കും. അതേസമയം, 100 കിലോമീറ്ററിന് 2.15 kWh മുതൽ 2.69 kWh വരെ വൈദ്യുതി ഉപഭോഗമുള്ള വാഹനങ്ങൾക്ക് 3-സ്റ്റാർ റേറ്റിംഗ് ലഭിക്കും. 100 കിലോമീറ്ററിന് 1.6 kWh മുതൽ 2.15 kWh വരെ വൈദ്യുതി ഉപഭോഗമുള്ള മോഡലുകൾക്ക് 4-സ്റ്റാർ റേറ്റിംഗ് ലഭിക്കും. ഏറ്റവും ഉയർന്ന റേറ്റിംഗ് അതായത് 5-സ്റ്റാർ 100 കിലോമീറ്ററിന് 1.6 kWh ൽ താഴെ വൈദ്യുതി ഉപഭോഗമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് നൽകും.

4-സ്റ്റാർ വിഭാഗത്തിൽ ഒരു ശതമാനം മോഡലുകൾ മാത്രം

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നത് അനുസരിച്ച്, നിലവിലെ ഫോർമുല അനുസരിച്ച്, ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ഏകദേശം 26% ന് 1-സ്റ്റാർ റേറ്റിംഗും, 55% ന് 2-സ്റ്റാർ റേറ്റിംഗും, 18% ന് 3-സ്റ്റാർ റേറ്റിംഗും ലഭിക്കും. 1% മോഡലുകൾ മാത്രമേ 4-സ്റ്റാർ വിഭാഗത്തിൽ പെടുന്നുള്ളൂ.  അതേസമയം നിലവിൽ ഒരു മോഡലും 5-സ്റ്റാർ നിലവാരം പാലിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദ്ദിഷ്ട 5-സ്റ്റാർ നിലവാരം എന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നു.

ബിഇഇയുടെ കണക്കനുസരിച്ച്, ഇന്ത്യയും ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും തമ്മിലുള്ള ഊർജ്ജ കാര്യക്ഷമത അന്തരം ഏകദേശം 10 ശതമാനമാണ്. ഈ ഡ്രാഫ്റ്റ് നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി ഇരുചക്ര വാഹന കമ്പനികളും അസോസിയേഷനുകളും ഉൾപ്പെടെയുള്ള പങ്കാളികൾക്ക് അയച്ചിട്ടുണ്ട്. അന്തിമമാക്കുന്നതിന് മുമ്പ് അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കും.

2006 ൽ സ്റ്റാർ ലേബലിംഗ് അവതരിപ്പിച്ചു

2006-ൽ സ്റ്റാർ ലേബലിംഗ് ആരംഭിച്ചതായി ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പ്രസ്താവിച്ചു. ഇപ്പോൾ ഇത് 41 ഉൽപ്പന്ന വിഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. സീലിംഗ് ഫാനുകൾ, കമ്പ്യൂട്ടറുകൾ, മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ ഹോബുകൾ, എൽപിജി സ്റ്റൗകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഊർജ്ജ ഉപഭോഗം, ശ്രേണി, കാര്യക്ഷമത എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക, കൂടുതൽ ഊർജ്ജക്ഷമതയുള്ള വാഹനങ്ങൾ നിർമ്മിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡാറ്റ പ്രകാരം, ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശരാശരി ഊർജ്ജ ഉപഭോഗം 100 കിലോമീറ്ററിന് 2.67 kWh ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആഗോള ശരാശരിയായ 2.52 kWh നേക്കാൾ ഏകദേശം 6 ശതമാനം കൂടുതലാണ്. താരതമ്യപ്പെടുത്തുമ്പോൾ, ഈ കണക്ക് യൂറോപ്പിൽ 3.85 kWh, ഇന്തോനേഷ്യയിൽ 2.31 kWh, ചൈനയിൽ 2.1 kWh, വിയറ്റ്നാമിൽ 1.8 kWh എന്നിങ്ങനെയാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്‍റെ വാലിഡിറ്റി മൂന്നുവർഷം വരെ നീട്ടിയേക്കാം