ഏറ്റവും വില കുറഞ്ഞ ഥാർ റോക്‌സ് ലോണിൽ വാങ്ങാം! ഡൗൺ പേമെന്‍റും ഇഎംഐയും ഇത്രമാത്രം

Published : Jan 30, 2025, 03:49 PM IST
ഏറ്റവും വില കുറഞ്ഞ ഥാർ റോക്‌സ് ലോണിൽ വാങ്ങാം! ഡൗൺ പേമെന്‍റും ഇഎംഐയും ഇത്രമാത്രം

Synopsis

മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ MX1 RWD (പെട്രോൾ) 12.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ലോൺ എടുത്താൽ പ്രതിമാസം 18,800 രൂപ മുതൽ ഇഎംഐ അടയ്ക്കാം. കാർ ലോണിന് മുമ്പ് ബാങ്കിൻ്റെ പോളിസികൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ. കഴിഞ്ഞ വർഷം 2024 ൽ ഈ കാറിൻ്റെ 5-ഡോർ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഥാർ റോക്സ് എന്ന പേരിലെത്തിയ മഹീന്ദ്ര ഥാറിൻ്റെ ഈ പുതിയ പതിപ്പും ആളുകൾ വളരെയധികം ഇഷ്ടപ്പെടുന്നു. പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ ഈ എസ്‌യുവി വിപണിയിൽ ലഭ്യമാണ്. മഹീന്ദ്ര ഥാർ റോക്‌സിൻ്റെ വില 12.99 ലക്ഷം രൂപയിൽ തുടങ്ങി 23.09 ലക്ഷം രൂപ വരെയാണ്. ഈ മഹീന്ദ്ര കാർ വാങ്ങാൻ, ഒറ്റയടിക്ക് മുഴുവൻ പണമടയ്ക്കേണ്ട ആവശ്യമില്ല. ഈ എസ്‌യുവി കാർ ലോണിലും വാങ്ങാം.

ഇഎംഐയിൽ മഹീന്ദ്ര ഥാർ റോക്സ് എങ്ങനെ വാങ്ങാം?
മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ഏറ്റവും വില കുറഞ്ഞ മോഡൽ MX1 RWD (പെട്രോൾ) ആണ്. 12.99 ലക്ഷം രൂപയാണ് താർ റോക്‌സിൻ്റെ ഈ വകഭേദത്തിൻ്റെ തിരുവനന്തപുരത്തെ എക്സ് ഷോറൂം വില. ഈ എസ്‌യുവി വാങ്ങാൻ 11.69 ലക്ഷം രൂപ വായ്പയെടുക്കണം. ലോൺ തുക നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ, ഒരു കാർ വാങ്ങാൻ നിങ്ങൾക്ക് പരമാവധി രൂപ വായ്പ ലഭിക്കും.

മഹീന്ദ്ര ഥാർ റോക്ക്‌സ് വാങ്ങാൻ ഡൗൺ പേയ്‌മെൻ്റായി ഏകദേശം 1.30 ലക്ഷം രൂപ നിക്ഷേപിക്കണം. ഇതിൽ കൂടുതൽ തുക നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രതിമാസ ഗഡു തുക കുറയും. 

ഈ മഹീന്ദ്ര കാർ വാങ്ങാൻ, നിങ്ങൾ നാല് വർഷത്തേക്ക് ലോൺ എടുക്കുകയും ഈ വായ്പയ്ക്ക് ബാങ്ക് 9 ശതമാനം പലിശ ഈടാക്കുകയും ചെയ്താൽ, നിങ്ങൾ പ്രതിമാസം ഏകദേശം 29,000 രൂപ വീതം അടയ്ക്കേണ്ടിവരും.

ഒരു കാർ വാങ്ങാനുള്ള വായ്പ അഞ്ച് വർഷത്തേക്ക് എടുക്കുകയാണെങ്കിൽ, 24,300 രൂപ ഓരോ മാസവും 9 ശതമാനം പലിശയ്ക്ക് ഇഎംഐ ആയി അടയ്ക്കണം

മഹീന്ദ്ര ഥാർ റോക്ക്‌സ് വാങ്ങാൻ ആറ് വർഷത്തേക്ക് ലോൺ എടുത്താൽ ഏകദേശം 21,100 രൂപ ഓരോ മാസവും അടയ്‌ക്കേണ്ടി വരും

ഥാർ റോക്ക്‌സ് വാങ്ങാൻ, നിങ്ങൾ ഏഴ് വർഷത്തേക്ക് ലോൺ എടുക്കുകയാണെങ്കിൽ, ഓരോ മാസവും ഏകദേശം 18,800 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും.

കാർ ലോണിൽ മഹീന്ദ്ര ഥാർ റോക്ക്‌സ് എടുക്കുന്നതിന് മുമ്പ്, ബാങ്കിൻ്റെ എല്ലാ പോളിസികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ബാങ്കുകളുടെ നയമനുസരിച്ച്, ഈ കണക്കുകളിൽ വ്യത്യാസമുണ്ടാകാം.

ഥാർ റോക്സ് വിശേഷങ്ങൾ
മഹീന്ദ്ര ഥാർ റോക്ക്‌സ് ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ വർഷമാണ് ഥാർ റോക്‌സിനെ വിപണിയിൽ അവതരിപ്പിച്ചത്. ശക്തമായ രൂപകൽപ്പനയ്ക്കും ഓഫ് റോഡിംഗിനും പേരുകേട്ട മോഡലാണ് മഹീന്ദ്ര ഥാർ റോക്സ്. ഇന്ത്യൻ വിപണിയിൽ ഥാർ റോക്സിന് മികച്ച ഡിമാൻഡുണ്ട്.ഈ വാഹനത്തിൻ്റെ പെട്രോൾ വേരിയൻ്റ് 2-വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാകൂ. ഈ എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോ-പെട്രോൾ  എഞ്ചിനാണുള്ളത്. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ എഞ്ചിന് 162 എച്ച്പി പവറും 330 എൻഎം ടോർക്കും ലഭിക്കും. ഇതുകൂടാതെ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 177 എച്ച്പി പവറും 380 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ 152 എച്ച്പി പവറും 330 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ്റെ ഓപ്ഷനും മഹീന്ദ്ര ഥാർ റോക്‌സിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഡീസൽ എഞ്ചിൻ വേരിയൻ്റുകളിലും 4WD ഓപ്ഷനും ലഭ്യമാണ്. ഏഴ് നിറങ്ങളിൽ മഹീന്ദ്ര ഥാർ റോക്ക്‌സ് വിപണിയിൽ ലഭ്യമാണ്. 26.03 സെൻ്റീമീറ്റർ ഇരട്ട ഡിജിറ്റൽ സ്‌ക്രീനാണ് ഈ കാറിനുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം