സ്റ്റോക്ക് മുഴുവനും തീർന്നു; ഈ ജനപ്രിയ മാരുതി കാർ ഇനി ഒരിക്കലും വാങ്ങാൻ കഴിയില്ല!

Published : Sep 03, 2025, 08:30 AM IST
Maruti Suzuki Ciaz

Synopsis

മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ സെഡാനായിരുന്ന സിയാസിന്റെ വിൽപ്പന അവസാനിപ്പിച്ചു. കുറഞ്ഞ വിൽപ്പനയും മത്സരത്തിൽ പിടിച്ചുനിൽക്കാനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. ഡീലർഷിപ്പുകളിലെ സ്റ്റോക്ക് വിറ്റുതീർന്നതോടെ കാർ വിപണിയിൽ നിന്ന് പിൻവലിച്ചു.

2025 ഏപ്രിൽ മാസത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ സെഡനായിരുന്നു സിയാസിന്‍റെ വിൽപ്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ ചില നെക്സ ഡീലർഷിപ്പുകളിൽ സിയാസിന്‍റെ വലിയ സ്റ്റോക്ക് പിന്നെയും ബാക്കിയുണ്ടായിരുന്നു. ഈ സ്റ്റോക്കും ഇപ്പോൾ വിറ്റുതീർന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസുക്കി കഴിഞ്ഞ ദിവസം ഓഗസ്റ്റിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ടിൽ കമ്പനി സിയാസിനെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. ഇത് ഇപ്പോൾ ഈ കാർ സ്റ്റോക്കില്ലെന്ന് വ്യക്തമാക്കുന്നു. ഈ കാറിന് കമ്പനി 50,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 9.41 ലക്ഷം രൂപയായിരുന്നു.

മാരുതി സിയാസ് നിർത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വിൽപ്പന കുറയുന്നതായിരുന്നു. ഇതിനുപുറമെ, പതിവ് അപ്‌ഡേറ്റുകളുടെ അഭാവം മൂലം മാരുതി സുസുക്കി സിയാസിന് വിപണിയിൽ ബുദ്ധിമുട്ടേണ്ടി വന്നു. എതിരാളികളായ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വിർടസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവ നൂതന സാങ്കേതികവിദ്യയും കൂടുതൽ സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, ഈ കാറുകൾ ഇന്നത്തെ കാലത്തിനനുസരിച്ച് തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. എന്നാൽ ഇവയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സിയാസിന് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ. 103 bhp പവറും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സിയാസിന് കരുത്ത് നൽകിയിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമായിരുന്നു. ഈ കാർ 9.41 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമായിരുന്നു.

2024 ഫെബ്രുവരിയിൽ മാരുതി സുസുക്കി സിയാസിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു. കമ്പനി മൂന്ന് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ഇതിൽ ചേർത്തിരുന്നു. ഡ്യുവൽ ടോണിൽ ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഒപ്പുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ കളർ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടും. സിയാസിൽ 20-ലധികം സുരക്ഷാ സവിശേഷതകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽ-ഹോൾഡ് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഇപ്പോൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഇവ എല്ലാ വകഭേദങ്ങളിലും ലഭ്യമാകും. ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയ സവിശേഷതകളും കാറിൽ ലഭ്യമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ