ഇലക്ട്രിക് വാഹനങ്ങളും ഇനി ശബ്‍ദമുണ്ടാക്കണം, കർശന നിയമവുമായി കേന്ദ്രം

Published : Oct 01, 2025, 11:17 AM IST
Electric cars

Synopsis

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ 2027 ഒക്ടോബർ മുതൽ അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് (AVAS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. 

ന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾ ഇനി ശബ്‍ദം സഹിതം വരും. 2027 ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ ഇലക്ട്രിക് കാറുകളിലും ബസുകളിലും ട്രക്കുകളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് (AVAS) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) നിർദ്ദേശിച്ചു. ഈ കരട് വിജ്ഞാപനത്തിൽ, ഇലക്ട്രിക് വാഹനങ്ങളിൽ ശബ്ദത്തിന്റെ അഭാവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ശബ്‍ദത്തിന്റെ അഭാവം കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഉൾപ്പെടയുള്ള മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കാം എന്ന് സർക്കാർ ഭയക്കുന്നു.

2026 ഒക്ടോബർ 1 മുതൽ പാസഞ്ചർ (കാറ്റഗറി എം) ഇവി മോഡലുകൾക്കും ഗുഡ്സ് (കാറ്റഗറി എൻ) ഇവി മോഡലുകൾക്കും പുതിയ നിയമം നിർബന്ധമാകും. 2027 ഒക്ടോബറോടെ നിലവിലുള്ള എല്ലാ ഇവി മോഡലുകൾക്കും ഈ നിയമം ബാധകമാകും. വാഹനങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന കൃത്രിമ ശബ്ദം സ്ഥിരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് (AVAS) ഇൻസ്റ്റാളേഷൻ AIS-173 മാനദണ്ഡങ്ങൾ പാലിക്കണമെന്നും കേന്ദ്രത്തിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.

അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് എന്നാൽ

ഇലക്ട്രിക് വാഹനങ്ങൾക്ക് 20 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ പോലും ഓട്ടോമാറ്റിക്കായി ആക്ടീവാക്കുന്ന തരത്തിലാണ് അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വേഗതയിൽ, വാഹനം പലപ്പോഴും കാൽനടയാത്രക്കാർക്ക് കേൾക്കാൻ കഴിയുന്നത്ര നിശബ്‍ദമായിട്ടായിരിക്കും സഞ്ചരിക്കുക. ഉയർന്ന വേഗതയിൽ, ടയറിന്റെയും കാറ്റിന്റെയും ശബ്‍ദം മതിയായ സിഗ്നലുകൾ നൽകുന്നു. അതിനാൽ ഈ ഫീച്ചർ ആവശ്യമില്ല. നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാഴ്ച വൈകല്യമുള്ളവർക്ക്, കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഈ സാങ്കേതികവിദ്യ നിർണായകമാണ്.

മറ്റ് നിയന്ത്രണ നടപടികൾ

യുഎസ്, ജപ്പാൻ, നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ ഇതിനകം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും ഹൈബ്രിഡ് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റംസ് നിർബന്ധമാക്കിയിട്ടുണ്ട്. അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ ആഗോള സുരക്ഷാ മാനദണ്ഡങ്ങളുമായി ഇന്ത്യയുടെ ഈ നീക്കം പൊരുത്തപ്പെടുന്നു. അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റത്തിന് പുറമേ, ട്യൂബ്‌ലെസ് ടയറുകളുള്ള വാഹനങ്ങൾക്ക് ഒരു സ്പെയർ ടയർ കൊണ്ടുപോകണമെന്ന അറിയിപ്പ് നീക്കം ചെയ്യാനും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം കരട് നിർദ്ദേശിക്കുന്നു. കാറുകൾ, ട്രൈസൈക്കിളുകൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവയ്ക്ക് ഈ നിയമം ബാധകമാകും, കൂടാതെ ടയർ സാങ്കേതികവിദ്യയിലെ മാറ്റങ്ങളും ഇത് പ്രതിഫലിപ്പിക്കും.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ

അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം നിയമം കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുമെങ്കിലും മൊത്തത്തിലുള്ള വാഹന സുരക്ഷ ക്രാഷ് പ്രൊട്ടക്ഷൻ, ബോഡി ഘടന, ബാറ്ററി സുരക്ഷ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിലവിൽ ഏറ്റവും സുരക്ഷിതമായ മെയ്ഡ്-ഇൻ-ഇന്ത്യൻ ഇവികളിൽ ടാറ്റ പഞ്ച് ഇവി , ടാറ്റ നെക്‌സോൺ ഇവി തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു, ഇവ ഗ്ലോബൽ NCAP പരിശോധനകളിൽ ക്രാഷ് സുരക്ഷയ്ക്ക് ശക്തമായ റേറ്റിംഗുകൾ നേടിയിട്ടുണ്ട്. അതുപോലെ, മഹീന്ദ്ര XUV400 ഇവിയും അതിന്റെ ശക്തമായ ഘടനയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ചില ഇലക്ട്രിക് വാഹനങ്ങൾ ഇതിനകം തന്നെ ഈ സവിശേഷതയോടെ വിൽക്കുന്നുണ്ട്, അതിൽ ടാറ്റ ഹാരിയർ ഇവി , വോൾവോ എക്സ് 30 , ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര , ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ , ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നു . യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഇതിനകം നിലവിലുള്ള ആഗോള സുരക്ഷാ മാനദണ്ഡങ്ങളുമായി ഇന്ത്യയെ യോജിപ്പിക്കുന്നതാണ് പുതിയ നീക്കം.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ