പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.
ഇന്ത്യയിലെ എസ്‌യുവികളുടെ പ്രീമിയം ശ്രേണിയിലെ ജനപ്രിയ മോഡലാണ് ഔഡി ക്യു3 . കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ കമ്പനി പരിഷ്‍കരിച്ച 2022 ഔഡി ക്യൂ 3യെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. 44.89 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ആണ് വാഹനം എത്തുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റ് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്.
പൾസ് ഓറഞ്ച്, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അപ്ഡേറ്റ് ചെയ്‍ത പുതിയ ഔഡി ക്യു3 എത്തും. ഇന്റീരിയർ കളർ ഓപ്ഷനുകളിൽ ഒകാപി ബ്രൗൺ, പേൾ ബീജ് എന്നിവ ഉൾപ്പെടുന്നു. 2022 ഓഡി ക്യു3-ലെ വേരിയന്റ് തിരിച്ചുള്ള ഏറ്റവും പുതിയ ഫീച്ചർ ഹൈലൈറ്റുകളെക്കുറിച്ച് കൂടുതലറിയാം.
- എക്സ്റ്റീരിയർ മിററുകൾ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്നതും ഹീറ്റഡ്, പവർ-ഫോൾഡിംഗ്, ഇരുവശത്തും ഓട്ടോ ഡിമ്മിംഗ് എന്നിവയും വാഗ്ദാനം ചെയ്യുന്നു
- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് ഇന്റർഫേസും
- ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്
- ഇലക്ട്രോ മെക്കാനിക്കൽ പവർ സ്റ്റിയറിംഗ്
- ആറ് എയർബാഗുകൾ, TPMS, ISOFIX, ആന്റി തെഫ്റ്റ് വീൽ ബോൾട്ടുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സ്പേസ് സേവിംഗ് സ്പെയർ വീൽ
- മിറർ അഡ്ജസ്റ്റ്മെന്റ് സ്വിച്ച്, പവർ വിൻഡോ സ്വിച്ച്, പാർക്കിംഗ് ബ്രേക്ക് കൺട്രോൾ ബട്ടൺ, ഡോർ സ്ട്രിപ്പുകൾ എന്നിവയിലെ അലുമിനിയം വിശദാംശങ്ങൾ
- ഓഡി ഡ്രൈവ് സെലക്ട്, വെർച്വൽ കോക്ക്പിറ്റ് പ്ലസ്
- 30 നിറങ്ങൾ ആംബിയന്റ് ലൈറ്റിംഗ് പാക്കേജ് പ്ലസ്
- ആംഗ്യ നിയന്ത്രിത ടെയിൽഗേറ്റുള്ള കംഫർട്ട് കീ
- വയർലെസ് ചാർജിംഗ് സംവിധാനമുള്ള ഓഡി ഫോൺ ബോക്സ്
- MMI ടച്ച് ഉള്ള MMI നാവിഗേഷൻ പ്ലസ്
- 10 സ്പീക്കറുകളുള്ള 180W ഓഡി സൗണ്ട് സിസ്റ്റം
മെക്കാനിക്കലി, 2022 ഔഡി ക്യു3 187 ബിഎച്ച്‌പിയും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, ടിഎഫ്‌എസ്‌ഐ ടർബോ-പെട്രോൾ എഞ്ചിനാണ് നൽകുന്നത്. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളെയും പവർ ചെയ്യുന്ന ഏഴ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. 7.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.