
അഞ്ച് ഡോർ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലെത്തുന്നതിന് തൊട്ടുമുന്നോടിയായി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, വരാനിരിക്കുന്ന അഞ്ച് ഡോർ മാരുതി ജിംനിക്കും അഞ്ച് ഡോർ മഹീന്ദ്ര ഥാറിനും എതിരെ ഈ മോഡൽ മത്സരിക്കും. അതിന്‍റെ രണ്ട് എതിരാളികളും അടുത്ത ജനുവരിയിൽ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൂര്‍ഖയുടെ നിലവിലെ മൂന്ന് ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, അഞ്ച് ഡോർ മോഡലിന് നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. കൂടാതെ ആറ്, ഏഴ്, ഒമ്പത്, 13 എന്നിങ്ങനെ നാല് സീറ്റിംഗ് കോൺഫിഗറേഷനുമായാണ് വരുന്നത്സീറ്റുകൾ. ആറ് സീറ്റർ പതിപ്പ് മധ്യത്തിലും മൂന്നാം നിരയിലും രണ്ട് ക്യാപ്റ്റൻ കസേരകൾ വാഗ്ദാനം ചെയ്യും. ഏഴ് സീറ്റർ മോഡലിൽ രണ്ടാം നിരയിലെ ബെഞ്ച് ടൈപ്പ് സീറ്റുകളും മൂന്നാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും വരാൻ സാധ്യതയുണ്ട്.
മത്സരം കടുക്കുന്നു, വില കുറയുമോ? വരുന്നൂ ഈ ജനപ്രിയ മോഡലുകളുടെ പുതിയ പതിപ്പുകള്‍!
ഗൂർഖയുടെ ഒമ്പത് സീറ്റർ പതിപ്പ് മധ്യനിരയിൽ മുൻവശത്തുള്ള ബെഞ്ച് സീറ്റുകളും മൂന്നാം നിരയിൽ രണ്ട് വശങ്ങൾ അഭിമുഖീകരിക്കുന്ന ബെഞ്ച് സീറ്റുകളും നൽകിയേക്കാം. അത് നിലവിലെ മോഡലിനേക്കാളും വലുതായിരിക്കും. അഞ്ച് ഡോർ ഫോഴ്‌സ് ഗൂർഖയുടെ വീൽബേസ് 400 എംഎം നീട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിന്റെ വീതിയും (1812 എംഎം) ഉയരവും (2075 എംഎം) നിലവിലെ മോഡലിന് സമാനമായിരിക്കും.
ഈ ഓഫ്-റോഡ് എസ്‌യുവിക്ക് 255/60 R18 വലുപ്പമുള്ള ടയറുകളുള്ള വലിയ 18 ഇഞ്ച് അലോയി വീലുകളും ഉണ്ടാകും. താഴ്ന്ന വേരിയന്റുകളിൽ ചെറിയ സ്റ്റീൽ വീലുകൾ വരുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ ഡിസൈൻ ഘടകങ്ങളിൽ ഭൂരിഭാഗവും മൂന്ന് ഡോർ ഗൂർഖയ്ക്ക് സമാനമായിരിക്കും. ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള റെട്രോ-സ്റ്റൈൽ എൽഇഡി ഡിആർഎൽ, റൂഫ് മൗണ്ടഡ് കാരിയർ, മൌണ്ട് ചെയ്‍ത ഇൻഡിക്കേറ്ററുകളോട് കൂടിയ ബോണറ്റ്, സ്നോർക്കൽ, ബൂട്ട് മൗണ്ടഡ് സ്പെയർ വീൽ, റിയർ വാഷർ വൈപ്പർ, റിയർ ലാഡർ എന്നിവ എസ്‌യുവിയിൽ തുടരും.
കേരള പൊലീസിന്റെ പുതിയ സാരഥി: 46 പോലീസ് സ്റ്റേഷനുകള്‍ക്ക് 'ഫോഴ്‌സ് ഗുർഖ'
എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. മൂന്ന് ഡോർ പതിപ്പിൽ ഡ്യൂട്ടി ചെയ്യുന്ന 2.6 എൽ ടർബോ ഡീസൽ എഞ്ചിനിൽ നിന്നാണ് 5-ഡോർ ഫോഴ്‌സ് ഗൂർഖയുടെ പവർ ലഭിക്കുന്നത്. മോട്ടോർ 91 bhp കരുത്തും 250 എൻഎം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ഓഫ്-റോഡ് എസ്‌യുവിക്ക് മെക്കാനിക്കലി ലോക്ക് ചെയ്യാവുന്ന ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകളോട് കൂടിയ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം ഉണ്ടായിരിക്കും.