മുറ്റങ്ങളിലേക്ക് പുതിയൊരുവൻ, ആരെന്നതില്‍ അവ്യക്തത, ഇന്നോവ മുതലാളിയുടെ മനസിലെന്ത്?!

By Web TeamFirst Published Sep 26, 2022, 12:25 PM IST
Highlights

ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിൻ ലഭിക്കുന്നതിനുള്ള മോഡലിനെക്കുറിച്ച് ടൊയോട്ടയോ മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല എങ്കിലും, ഇത് കാമ്രിയോ കൊറോളയോ ആകാൻ സാധ്യതയുള്ള ഒരു സെഡാൻ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടുത്തിടെ നടന്ന ഓട്ടോമോട്ടീവ് കോംപോണന്‍റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസിഎംഎ) 63-ാമത് എഡിഷനിൽ, ടൊയോട്ടയുടെ ഫ്ലെക്‌സ് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനം പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പ്രഖ്യാപിച്ചിരുന്നു. വാഹനം സെപ്റ്റംബർ 28-ന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിൻ ലഭിക്കുന്നതിനുള്ള മോഡലിനെക്കുറിച്ച് ടൊയോട്ടയോ മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല എങ്കിലും, ഇത് കാമ്രിയോ കൊറോളയോ ആകാൻ സാധ്യതയുള്ള ഒരു സെഡാൻ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ജാപ്പനീസ് കാർ നിർമ്മാതാവ് ടൊയോട്ട കൊറോള ഹൈബ്രിഡ് അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്നുണ്ട്. 2.0-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്‍റെ ഹൃദയം. E85 എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കാനും ഇതിന് കഴിയും. 

എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

2023 ഓടെ E20 ഇന്ധനം (80 ശതമാനം പെട്രോൾ, 20 ശതമാനം എത്തനോൾ) ഉൽപ്പാദിപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതായത് ഈ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിര്‍മ്മാതാക്കളള്‍ നിർബന്ധിതരാകും. 

ഫ്ലെക്‌സ്-ഫ്യുവൽ എഞ്ചിനുകൾ ഒരു ഫ്യൂവൽ കോമ്പോസിഷൻ സെൻസറും അനുയോജ്യമായ ഇസിയു പ്രോഗ്രാമിംഗും ഉള്ളതാണ്. അത് ഏത് അനുപാതത്തിനും സ്വയമേവ ക്രമീകരിക്കുന്നു. താരതമ്യേന മലിനീകരണം കുറവായ പ്രകൃതിവാതക ബദലുകൾ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ വാഹന നിർമ്മാതാക്കളെ നിർബന്ധിക്കുന്നുണ്ട്.

ഇതര ഇന്ധന ഓപ്ഷനുകൾ ഉപയോഗിക്കുന്നത് ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായിക്കും.

എന്താണ് ഫ്ലെക്സ് എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനവുമായി സിട്രോണ്‍

click me!