2024 ഓടെ യൂറോപ്പില്‍ പറക്കും ടാക്സികള്‍ യാഥാർഥ്യമാകും

By Web TeamFirst Published May 21, 2021, 4:06 PM IST
Highlights

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളില്‍ യൂറോപ്പിൽ പറക്കും ടാക്സികൾ യാഥാർഥ്യമാകാൻ പോകുന്നതായി റിപ്പോർട്ട്

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളില്‍ യൂറോപ്പിൽ പറക്കും ടാക്സികൾ യാഥാർഥ്യമാകാൻ പോകുന്നതായി റിപ്പോർട്ട്. 2024 ആകുമ്പോഴേക്കും യൂറോപ്പില്‍ പറക്കും ടാക്സികള്‍ യാതാര്‍ത്ഥ്യമാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി(ഇ എ എസ് എ) നൽകുന്ന വിവരങ്ങൾ പ്രകാരം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ 2024ലോ 2025ലോ യൂറോപ്പിന്റെ ആകാശത്തു സർവീസ് തുടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൈദ്യുത ടാക്സികൾ ആദ്യ ഘട്ടത്തിൽ സാധന സാമഗ്രികളുടെ വിതരണത്തിനാവും പരീക്ഷിക്കുകയെന്നും ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പാട്രിക് കൈ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഇതിനുൂ ശേഷമായിരിക്കും പറക്കും ടാക്സികളിൽ യാത്രക്കാരെ അനുവദിക്കുക. യാത്രക്കാരില്ലാത്ത പറക്കും ടാക്സികളുടെ പ്രവർത്തനം അനുവദിക്കുന്നതു സംബന്ധിച്ച് ഇ എ എസ് എ വിവിധ കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് യു എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അടക്കം വിവിധ വിദേശ റഗുലേറ്റർമാരുമായും ഏജൻസി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്വയം പറക്കുന്ന വിമാനങ്ങളും അധികം വൈകാതെ എത്തുമെന്നും ഇതിന്റെ നിർമാണത്തിന്റെ തുടക്കം പറക്കും ടാക്സികളോടെയാവുമെന്നു പാട്രിക് കൈ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!