ഫോര്‍ഡ് എന്‍ഡവര്‍ ബേസ് വേരിയന്‍റ് നിര്‍ത്തി

By Web TeamFirst Published Jul 11, 2021, 11:34 PM IST
Highlights

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ എന്‍ഡവര്‍ ഫുള്‍ സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റ്  ഇന്ത്യയില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട് 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ എന്‍ഡവര്‍ ഫുള്‍ സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റ്  ഇന്ത്യയില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന വേരിയന്റാണ് ഒഴിവാക്കിയതെന്ന് ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 30 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന് ദില്ലി എക്‌സ് ഷോറൂം വില. ഇനി ടൈറ്റാനിയം പ്ലസ് 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, സ്‌പോര്‍ട്ട് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും എസ്‌യുവി ലഭിക്കുന്നത്. യഥാക്രമം 33.80 ലക്ഷം രൂപ, 35.60 ലക്ഷം രൂപ, 36.25 ലക്ഷം രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില.

ടൈറ്റാനിയം പ്ലസ് വേരിയന്റിനേക്കാള്‍ 4 ലക്ഷം രൂപയോളം വില കുറവായിരുന്നു ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന ബേസ് വേരിയന്റിന്. അതുകൊണ്ടുതന്നെ ചില ഫീച്ചറുകള്‍ നല്‍കിയിരുന്നില്ല. പനോരമിക് സണ്‍റൂഫ്, മുന്നിലെ പാസഞ്ചറിന് എട്ട് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റ്, വണ്‍ ടച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ പവര്‍ വിന്‍ഡോകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളാണ് കമ്പനി വേണ്ടെന്നുവെച്ചത്. ഫോഡ് ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ഡ്രൈവറുടെ കാല്‍മുട്ടിന് എയര്‍ബാഗ്, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് ഐആര്‍വിഎം തുടങ്ങി ചില സുരക്ഷാ ഫീച്ചറുകളും ഒഴിവാക്കിയിരുന്നു.

2.0 ലിറ്റര്‍ ഇക്കോ ബ്ലൂ ഡീസല്‍ എന്‍ജിനാണ് നിലവിലെ മൂന്ന് വേരിയന്റുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ഫോഡിന്റെ 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്.  2020 ഫെബ്രുവരയില്‍ പുതിയ മോഡല്‍ ഫോര്‍ഡ് എന്‍ഡവറിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്. എന്നാല്‍ വാഹനത്തിന്‍റെ ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലുമൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല. 

എന്‍ഡവര്‍ എസ്‍യുവിയുടെ പുതുക്കിയ ബിഎസ്6 പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്. ഇത്തരം ഗിയർബോക്‌സുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് 2020 ഫോർഡ് എൻഡവർ. എന്നാല്‍ വാഹനത്തിന്‍റെ ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലുമൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല.  നിലവിലെ ബിഎസ് 4 പാലിച്ചിരുന്ന 2.2 ലിറ്റര്‍ ടിഡിസിഐ എഞ്ചിന് പകരം ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ എന്‍ജിന്‍ ആണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കി. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!