അകല്‍ച്ച പൂര്‍ണം, മഹീന്ദ്ര എന്‍ജിനുകള്‍ വേണ്ടെന്ന് ഫോര്‍ഡ്!

Web Desk   | Asianet News
Published : Mar 29, 2021, 03:22 PM IST
അകല്‍ച്ച പൂര്‍ണം, മഹീന്ദ്ര എന്‍ജിനുകള്‍ വേണ്ടെന്ന് ഫോര്‍ഡ്!

Synopsis

 ഇപ്പോള്‍ ഇരുകമ്പനികളും കൂടുതല്‍ അകലുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും പ്രമുഖ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും തമ്മിലുള്ള സംയുക്ത സംരംഭത്തിനുള്ള നീക്കം ഈ വര്‍ഷം തുടക്കത്തിലാണ് ഉപേക്ഷിച്ചത്. ബിസിനസിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും കാരണമായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇപ്പോള്‍ ഇരുകമ്പനികളും കൂടുതല്‍ അകലുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി ഫോര്‍ഡ് മഹീന്ദ്ര എന്‍ജിനുകള്‍ ഉപയോഗിക്കില്ലെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം എന്‍ജിനുകള്‍ ഉപയോഗിക്കാനാണ് ഫോര്‍ഡിന്‍റെ പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോര്‍ഡിന്‍റെ രണ്ട് പുതിയ മോഡലുകളായ ബിഎക്‌സ്744, ബിഎക്‌സ്772 എന്നിവയുടെ വരവും ഇതോടെ വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായ് ക്രെറ്റയെയും കിയ സെല്‍റ്റോസിനെയും വെല്ലുവിളിക്കുന്ന മിഡ് സൈസ് എസ്‌യുവിയാണ് ബിഎക്‌സ്772. എന്നാല്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് ബിഎക്‌സ്744.  

ഈ രണ്ട് പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ നിര്‍ത്തിവെയ്ക്കാന്‍ ഫോഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നിരയില്‍നിന്ന് ഏതെല്ലാം പുതിയ പവര്‍ട്രെയ്‌നുകള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനുവേണ്ടിയാണിത്. ബിഎക്‌സ്744, ബിഎക്‌സ്772 എന്നീ രണ്ട് എസ്‌യുവികളുടെയും സര്‍വകാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാനാണ് ഫോഡ് തീരുമാനം.

മഹീന്ദ്രയുടെ ജി12 പവര്‍ട്രെയ്ന്‍ ഉപയോഗിച്ച് ഇക്കോസ്‌പോര്‍ട്ട് പരിഷ്‌കരിക്കുന്ന കാര്യം യുഎസ് കാര്‍ നിര്‍മാതാക്കളുടെ പദ്ധതിയായിരുന്നു. എന്നാല്‍ ഫോഡിന്റെ ഡ്രാഗണ്‍ പവര്‍ട്രെയ്ന്‍ നല്‍കി പരിഷ്‌കരിച്ച സബ്‌കോംപാക്റ്റ് എസ്‌യുവി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. 

പുതിയ സി സെഗ്‌മെന്റ് എസ്‌യുവിയും ഫോര്‍ഡ് സ്വന്തം നിലയില്‍ പുറത്തിറക്കും. വരാനിരിക്കുന്ന പുതു തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 ഉപയോഗിക്കുന്ന അതേ പവര്‍ട്രെയ്‌നുകള്‍ ഈ എസ്‌യുവിയില്‍ നല്‍കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഹീന്ദ്രയെ ആശ്രയിക്കുന്നതിന് പകരം തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളിലൊന്ന് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് ഫോര്‍ഡിന്‍റെ പുതിയ പദ്ധതി. 

സംയുക്ത സംരംഭത്തിനായി 800 മില്യണ്‍ യുഎസ് ഡോളറാണ് ഫോര്‍ഡ് നേരത്തെ വകയിരുത്തിയത്. ഈ തുക ഇനി സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായും വളര്‍ന്നുവരുന്ന വിപണികളിലും വിനിയോഗിക്കാനാണ് കമ്പനിയുടെ നീക്കം. മഹീന്ദ്ര നീക്കിവെച്ച ഫണ്ടുകള്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വകമാറ്റുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!