പുത്തൻ ടാറ്റാ ഹാരിയര്‍, പ്രതീക്ഷിക്കുന്ന നാല് കാര്യങ്ങള്‍

By Web TeamFirst Published Oct 1, 2022, 4:23 PM IST
Highlights

അങ്ങനെ സംഭവിച്ചാൽ, അഡാസ് സ്യൂട്ട് ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യത്തെ പാസഞ്ചർ വാഹനമായി പുതിയ ഹാരിയർ മാറും.

ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് നവീകരിച്ച ഹാരിയർ എസ്‌യുവി മോഡലിന്റെ പരീക്ഷണം ആരംഭിച്ചു. ഇതിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡൽ അടുത്ത വർഷം ഷോറൂമുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഇത്തവണ, കാർ നിർമ്മാതാവ് അതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തും. പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് ADAS (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉണ്ടായിരിക്കുമെന്ന് സമീപകാല ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു.

അങ്ങനെ സംഭവിച്ചാൽ, അഡാസ് സ്യൂട്ട് ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യത്തെ പാസഞ്ചർ വാഹനമായി പുതിയ ഹാരിയർ മാറും. ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, കൂട്ടിയിടി ലഘൂകരണ സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ട്രാക്ഷൻ കൺട്രോൾ, ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് എയ്ഡ് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെട്ടേക്കാം.

പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഉൾപ്പെടുത്താം. എസ്‌യുവിക്ക് വലുതും അപ്‌ഡേറ്റുചെയ്‌തതുമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിച്ചേക്കാം. യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.

പുതിയ ടാറ്റ ഹാരിയർ 2023 - പ്രധാന ഫീച്ചർ അപ്‌ഡേറ്റുകൾ

അഡാസ്
360 ഡിഗ്രി ക്യാമറ
വലിയ ഇൻഫോടെയ്ൻമെന്റ്
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ

അതേസമയം പുതിയ മോഡിലിന്‍റെ ഭൂരിഭാഗം കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഫ്രണ്ട് എൻഡിലായിരിക്കുമെന്ന് ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിൽ എൽഇഡി ഡിഎൽആറുകളോട് കൂടിയ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കും. മുൻവശത്തെ ഗ്രില്ലും എയർ ഡാമും ഹൊറിസോണ്ടൽ സ്ലേറ്റുകളും ഇന്റഗ്രേറ്റഡ് റഡാറും അപ്ഡേറ്റ് ചെയ്യും. എസ്‌യുവി പുതിയ അലോയ് വീലുകളുമായി എത്തിയേക്കും. പിൻ ബമ്പർ പരിഷ്‍കരിക്കുമെങ്കിലും, LED ടെയിൽലാമ്പുകൾ മാറ്റമില്ലാതെ തുടരും.

പുതിയ ടാറ്റ ഹാരിയർ 2023-ൽ 170 ബിഎച്ച്പിയും 350 എൻഎം ടോർക്കും നൽകുന്ന 2.0 എൽ ഡീസൽ എഞ്ചിൻ തുടരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തില്‍  ലഭിക്കും. ഹാരിയർ പെട്രോൾ മോഡലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ  കമ്പനി അടുത്തിടെ നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 

click me!