കടുവയെ കിടുവ പിടിച്ചു, ഒരുമാസം പണമടച്ച് 101 വർഷം ടോൾ ഫ്രീ, ജനങ്ങളുടെ ചതിയില്‍ ഞെട്ടി ടോള്‍ കമ്പനി!

Published : Oct 01, 2023, 10:56 AM IST
കടുവയെ കിടുവ പിടിച്ചു, ഒരുമാസം പണമടച്ച് 101 വർഷം ടോൾ ഫ്രീ, ജനങ്ങളുടെ ചതിയില്‍ ഞെട്ടി ടോള്‍ കമ്പനി!

Synopsis

ദില്ലി - മുംബൈ എക്സ്പ്ര്സ് വേ കടന്നുപോകുന്ന ഗുരുഗ്രാമിലെ ഘംഡോജ് ടോൾ പ്ലാസിയിലാണ് അമ്പരപ്പിക്കുന്ന തട്ടിപ്പ് സംഭവം. ടോള്‍ പ്ലാസയിലെ പ്രതിമാസ പാസ് ഉണ്ടാക്കുന്നതിനായി സൈറ്റിൽ കൃത്രിമം കാണിക്കുകയും സൗജന്യമായി ടോൾ വഴി കടന്നുപോകാൻ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയും ചെയ്‍ത തട്ടിപ്പാണ് വെളിച്ചത്ത് വന്നത്. ഒരു മാസത്തെ ഫീസ് മാത്രം നൽകി പലരും പ്രതിമാസ പാസിന്റെ കാലാവധി 101 വർഷം വരെയാക്കി ഉയർത്തി. 

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് തടയാനുള്ള ശ്രമങ്ങൾ കാര്യമായി ഫലം ചെയ്യുന്നില്ലെന്നു വേണം കരുതാൻ. കാരണം വിവിധ തന്ത്രങ്ങളാണ് സൈബർ കുറ്റകൃത്യങ്ങൾക്കായി പലരും സ്വീകരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ വെബ്‍സൈറ്റ് ഹാക്ക് ചെയ്‍ത് തട്ടിപ്പു നടത്തിയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ദില്ലി - മുംബൈ എക്സ്‍പ്രസ് വേ കടന്നുപോകുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഘംഡോജ് ടോൾ പ്ലാസിയിലാണ് അമ്പരപ്പിക്കുന്ന തട്ടിപ്പ് സംഭവം. ടോള്‍ പ്ലാസയിലെ പ്രതിമാസ പാസ് ഉണ്ടാക്കുന്നതിനായി സൈറ്റിൽ കൃത്രിമം കാണിക്കുകയും സൗജന്യമായി ടോൾ വഴി കടന്നുപോകാൻ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയും ചെയ്‍ത തട്ടിപ്പാണ് വെളിച്ചത്ത് വന്നത്. ഒരു മാസത്തെ ഫീസ് മാത്രം നൽകി പലരും പ്രതിമാസ പാസിന്റെ കാലാവധി 101 വർഷം വരെയാക്കി ഉയർത്തി. സൈറ്റ് ഹാക്ക് ചെയ്‍ത് നൂറുകണക്കിന് സൗജന്യ പാസുകളും ഉണ്ടാക്കി. ഇതുവഴി കോടികളുടെ നഷ്‍ടമാണ് ദേശീയപാതാ അതോറിറ്റിക്ക് ഉണ്ടായത്. ടോളിലൂടെ കടന്നുപോകുമ്പോൾ പ്രതിമാസ പാസ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

തട്ടിപ്പ് ഇങ്ങനെ
സോഹ്‌ന-എലിവേറ്റഡ് ഹൈവേയിലെ ഗാംദൂജ് ഗ്രാമത്തിലാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ ടോൾ പ്ലാസ. ഘംറോജ് ടോൾ പ്ലാസ സോഹ്ന എലിവേറ്റഡ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 25,000 വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി, ടോളിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 330 രൂപയ്ക്ക് പ്രതിമാസ പാസ് നൽകുന്ന സൗകര്യം ദേശീയപാതാ അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

ഗ്രാമവാസികള്‍ പ്രതിമാസ പാസിനായി ഐഎച്ച്എംസിഎൽ സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഒരു മാസത്തെ പാസിന് 330 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ചിലർ സൈറ്റ് കുഴപ്പത്തിലാക്കുകയോ ഹാക്ക് ചെയ്യുകയോ ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം 330 രൂപ മാത്രം അടച്ച് പ്രതിമാസ പാസിന്റെ കാലാവധി 62 വർഷമായും 101 വർഷമായുമൊക്കെ ഉയർത്തി. ടോൾ പിരിവ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ 70 ദിവസത്തിനിടെ ടോൾ പ്ലാസയിൽ ഇത്തരത്തിൽ 1050 പേരെ കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ടോൾ പ്ലാസ കമ്പനി സൈബർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

ഘംറോജ്, അലിപൂർ, മഹേന്ദ്രവാഡ, ഭോണ്ട്സി തുടങ്ങിയ ഗ്രാമവാസികളെ ടോൾ അടയ്ക്കുന്നതിൽ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന്, പലരും ഈ ഗ്രാമങ്ങളിലെ താമസക്കാരാണെന്ന് കാണിച്ച് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി ടോൾ ചാർജിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. പൊലീസിന്റെയും സൈനികരുടെയും വ്യാജ തിരിച്ചറിയൽ കാർഡുകളമായും പലരും ഈ ടോള്‍പ്ലാസ വഴി കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ്, സൈന്യം, മറ്റ് വകുപ്പുകളുടെ വ്യാജ തിരിച്ചറിയൽ കാർഡുകളും പലരും തയ്യാറാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 70 ദിവസമായി ടോൾ കമ്പനി ഇക്കാര്യം വ്യക്തിപരമായി അന്വേഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരം വാഹനങ്ങളുടെ വ്യാജ പാസുകൾ പിടിച്ചെടുത്തു
ആയിരം വാഹനങ്ങളുടെ വ്യാജ പ്രതിമാസ പാസുകളാണ് ടോൾ പ്ലാസയിൽ നിന്ന് പിടികൂടിയത്. മൊത്തം 330 രൂപ പ്രതിമാസ ഫീസടച്ച് ഒരു വർഷത്തേക്കാണ് പലരും പാസെടുത്തിരിക്കുന്നത്. ഈ വ്യാജ പാസിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം ആയിരത്തോളം ഡ്രൈവർമാരാണ് ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നത്. 62 വര്‍ഷവും 101 വര്‍ഷത്തേക്കുമൊക്കെ ഓൺലൈനായി പാസുകൾ സംഘടിപ്പിച്ചവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.   നിലവിൽ ആയിരം വാഹനങ്ങളുടെ വ്യാജ പ്രതിമാസ പാസുകളാണ് പിടികൂടിയത്. ഇതിൽ 2124-ലെ പാസും പിടിച്ചെടുത്തതാണ് അധികൃതരെ ഞെട്ടിച്ചത്. 

വാഹനത്തിന്റെ തരം അനുസരിച്ച് ഒരു യാത്രയ്ക്ക് 125 മുതൽ 795 രൂപ വരെയാണ് ഘംറോജിലെ ടോൾ നിരക്കുകള്‍. 185 രൂപ മുതൽ 1195 രൂപ വരെയാണ് റൗണ്ട് ട്രിപ്പുകൾക്കുള്ള ടോൾ.ഓൺലൈൻ പാസ് സംവിധാനത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി പ്രതിമാസ പാസ് സര്‍വ്വീസ് നിർത്തിവച്ചതായി ടോൾ പ്ലാസ ജനറൽ മാനേജർ ലഖൻ ശർമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
പ്രതിമാസ പാസിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓൺലൈൻ പ്രതിമാസ പാസ് സൗകര്യം നിലവിൽ ടോള്‍ പ്ലാസയിൽ നിർത്തിവച്ചിരിക്കുകയാണെന്ന് ഘംഡോജ് ടോൾ പ്ലാസ മാനേജർ ലഖൻ ശർമ പറഞ്ഞു. ടോൾ പ്ലാസയിലെ ഓഫീസിൽ പ്രതിമാസ പാസുകൾ സ്വമേധയാ ഉണ്ടാക്കുന്നു. 

ഐഎച്ച്എംസിഎൽ സൈറ്റിലെ സാങ്കേതിക തകരാർ കാരണമാണ് പാസിന്റെ സാധുത ഒരു മാസത്തിലധികമായതെന്ന് എൻഎച്ച്എഐ റെവാരി മാനേജർ യോഗേഷ് പഥക് പറഞ്ഞു. തകരാർ നീക്കാൻ ബന്ധപ്പെട്ട കമ്പനിക്ക് നിർദേശവും നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോൾ അധികൃതര്‍ ഗ്രാമവാസികള്‍ക്കുള്ള ഇത്തരം പാസുകള്‍ നേരിട്ട് വിതരണം ചെയ്യുന്നു. ഇതിനായി ആളുകൾ നേരിട്ട് ഓഫീസ് സന്ദർശിക്കുകയും പരിശോധനയ്ക്കായി രേഖകൾ സമർപ്പിക്കുകയും വേണം. 

ഈ ടോൾ പ്ലാസ 2022 ഏപ്രിലിൽ പ്രവർത്തനക്ഷമമാകേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരിൽ നിന്ന് ചെറുത്തുനിൽപ്പും പ്രതിഷേധവും നേരിടേണ്ടി വന്നു. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം, പ്രദേശവാസികൾക്ക് പാസ് നൽകാനും ടോളിനോട് ചേർന്നുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഒഴിവാക്കാനും തീരുമാനിച്ച ശേഷമാണ് ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചത്. 

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം