ഈ വാഹനങ്ങള്‍ വാങ്ങുന്നവര്‍ ഭാഗ്യവാന്മാര്‍, നികുതി വെട്ടിക്കുറച്ചു!

By Web TeamFirst Published Jul 27, 2019, 3:29 PM IST
Highlights

ഈ വാഹനങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് നല്ലകാലം

ദില്ലി: 2030 ഓടെ രാജ്യത്തെ നിരത്തുകളെ ഇലക്ട്രിക് വാഹനങ്ങളാല്‍ സമ്പന്നമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ സ്വപ്‍നം. അതുകൊണ്ടുതന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് നല്ലകാലമാണ്. രാജ്യത്ത്  ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്‍ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചെന്നാണ് പുതിയ വാര്‍ത്തകള്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. ആഗസ്‍ത് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. 

പ്രാദേശിക ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസ്സുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജിഎസ്‍ടി ഒഴിവാക്കാനുള്ള തീരുമാനവും കൗണ്‍സില്‍ അംഗീകരിച്ചു. ഇലക്ട്രിക് വാഹനവില്‍പന പ്രോല്‍സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. 

click me!